പാലക്കാട്: എലപ്പുള്ളിയില്‍ വന്‍കിട മദ്യനിര്‍മാണശാല തുടങ്ങാനുള്ള സര്‍ക്കാര്‍ നീക്കത്തെ വിമര്‍ശിച്ച് മാര്‍ത്തോമ സഭ. മദ്യനിര്‍മാണശാല തുടങ്ങാനുള്ള തീരുമാനം നാടിനെ നാശത്തിലേക്ക് തള്ളിവിടുമെന്ന് സഭാ അധ്യക്ഷന്‍ ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പൊലീത്ത പറഞ്ഞു.
സര്‍ക്കാരിന്റെ പ്രധാന വരുമാനം മദ്യവില്പ്പനയാണെന്ന് ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത വിമര്‍ശിച്ചു.മാരാമണ്‍ കണ്വെന്ഷന് ഉദ്ഘാടന വേദിയിലായിരുന്നു സഭാ അധ്യക്ഷന്റെ വിമര്‍ശനം.വിവാദങ്ങള്‍ ഉത്പാദിപ്പിക്കുന്ന ഫാക്ടറിയായി കേരളം മാറിയിരിക്കുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്ക് കര്‍മ പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ ഇച്ഛാശക്തി കാണിക്കണമെന്ന് മെത്രാപ്പൊലീത്ത പറഞ്ഞു. മതനിരപേക്ഷതയും ജനാധിപത്യവും വെല്ലുവിളി നേരിടുന്നു. ഇത് ചെറുക്കണമെന്നും ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത ആഹ്വാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: