തൃശൂര്‍: ജില്ലയിലെ ബിജെപിയുടെ വളര്‍ച്ച തടയാനായില്ലെന്ന് സിപിഎം ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു.എല്‍ഡിഎഫ് വോട്ടുകള്‍ ചോര്‍ന്നു. പാര്‍ട്ടി പ്രവര്‍ത്തന രീതികളില്‍ അടിമുടി മാറ്റം അനിവാര്യമാണ്.
ക്രൈസ്തവ മേഖലയില്‍ ബിജെപി സ്വാധീനം വര്‍ദ്ധിക്കുന്നുവെന്നും ക്രൈസ്തവ മേഖലയിലെ വോട്ട് ചോര്‍ച്ച ഉണ്ടായെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.ഈഴവ വോട്ടിലും വലിയ കുറവുണ്ടായി.
കരുവന്നൂര്‍ സഹകരണ ബാങ്ക വിഷയം പാര്‍ട്ടിക്ക് കനത്ത പ്രഹരമായി. പ്രാദേശിക ജാഗ്രത കുറവാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
യുഡിഎഫിന്റെ വോട്ടുകള്‍ വന്‍തോതില്‍ ചോര്‍ന്നു. എല്‍ഡിഎഫിന്റെ അടക്കം വോട്ട് ചോര്‍ച്ച ഉണ്ടായതാണ് ബിജെപിക്ക് ജയിക്കാന്‍ സാഹചര്യം ഒരുക്കിയത്. സുനില്‍കുമാറിന്റെ വ്യക്തിപ്രഭാവത്തില്‍ ലഭിച്ച വോട്ടുകളാണ് നേട്ടമായതെന്നും ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ് അവതരിപ്പിച്ച സിപിഎം പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു.
തൃശൂര്‍ ജില്ലയിലെ നേതാക്കള്‍ പണത്തിനു പിന്നാലെ പോകുന്നുവെന്ന് ജില്ലാ സമ്മേളനത്തിലെ സംഘടനാ റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്.സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടിലാണ് നേതാക്കള്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നത്.
എസ്എഫ്‌ഐക്കെതിരെയും ഡിവൈഎഫ്‌ഐക്കെതിരെയും സംഘടനാ റിപ്പോര്‍ട്ടില്‍ വിമര്‍ശനം ഉയര്‍ന്നു. ഡിവൈഎഫ്‌ഐ ജില്ലയില്‍ നിര്‍ജീവമാണെന്നും താഴെത്തട്ടില്‍ സംഘടനയില്ലാത്ത സാഹചര്യമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യൂണിറ്റ് കമ്മിറ്റികള്‍ പോലും പ്രവര്‍ത്തിക്കുന്നില്ല. എസ്എഫ്‌ഐയുടെ പ്രവര്‍ത്തനവും താഴെത്തട്ടില്‍ നിശ്ചലം എന്ന് സംഘടനാ റിപ്പോര്‍ട്ടില്‍ വിമര്‍ശനം.
കുന്നംകുളം ടൗണ്‍ ഹാളിലെ കൊടിയേരി ബാലകൃഷ്ണന്‍ നഗറിലാണ് ജില്ലാ സമ്മേളനം നടക്കുന്നത്. രാവിലെ 9 ന് ജില്ലയിലെ മുതിര്‍ന്ന നേതാവ് എന്‍ ആര്‍ ബാലന്‍ പതാക ഉയര്‍ത്തി. പ്രതിനിധി സമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: