ധാക്ക : ഖുറാൻ കോപ്പികൾ കത്തിച്ച മുസ്ലീം യുവാവിനെ അറസ്റ്റ് ചെയ്ത് ബംഗ്ലാദേശ് പോലീസ് .22 വയസ്സുള്ള ഫിർദൗസ് മുഹമ്മദ് ഫരീദ് എന്നയാളെയണ് അറസ്റ്റ് ചെയ്തത്. ബംഗ്ലാദേശിലെ രാജ്ഷാഹി സർവകലാശാലയിലെ 7 റെസിഡൻഷ്യൽ ഹാളുകളിലാണ് ഖുറാൻ കത്തിച്ചത്.
സർവകലാശാലയിലെ മാനേജ്മെന്റ് സ്റ്റഡീസ് വകുപ്പിലെ അഞ്ചാം സെമസ്റ്റർ വിദ്യാർത്ഥിയായ ഫിർദൗസ് മൈമെൻസിംഗ് സ്വദേശിയാണ്.രാജ്ഷാഹി സർവകലാശാലയിലെ ഷഹീദ് അമീർ അലി ഹാൾ, ഷഹീദ് സിയാവുർ റഹ്മാൻ ഹാൾ, ഷഹീദ് ഹബീബുർ റഹ്മാൻ ഹാൾ, മദർ ബക്ഷ് ഹാൾ, മോത്തിഹാർ ഹാൾ, സുഹ്റവാർഡി ഹാൾ, ഷേർ-ഇ-ബംഗ്ലാ എ കെ ഫസ്ലുൽ ഹഖ് ഹാൾ എന്നിവിടങ്ങളിലാണ് ഫിർദൗസ് ഖുറാൻ കത്തിച്ചത്.
അതിനുശേഷം, ഫിർദൗസ് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ജെസ്സോർ, ധാക്ക, മൈമെൻസിങ് എന്നിവയുൾപ്പെടെ ബംഗ്ലാദേശിന്റെ വിവിധ ഭാഗങ്ങളിൽ ഫിർദൗസ് ഒളിവിൽ കഴിഞ്ഞു.കാമ്പസിൽ, പ്രത്യേകിച്ച് തീവ്ര മുസ്ലീം വിദ്യാർത്ഥി ഗ്രൂപ്പുകളിൽ നിന്ന് പ്രതിഷേധം ഉയർന്നതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത് .പ്രതിയ്ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: