Kerala

ബഹുദൂരം മുന്നേറുന്ന ചൈനയെ അമേരിക്ക കടന്നാക്രമിക്കുന്നു ; ഇന്ത്യ കൂട്ടു നിൽക്കുന്നു : ചങ്കിലെ ചൈനയെ പുകഴ്‌ത്തി എം വി ഗോവിന്ദൻ

Published by

കൊച്ചി : ചൈനയെ പുകഴ്‌ത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ . ചൈന ബഹുദൂരം മുന്നേറുന്നുവെന്നാണ് ഗോവിന്ദന്റെ വാദം .

ജനകീയ ചൈന എ ഐയേക്കാൾ മെച്ചപ്പെട്ട നിലയിലുള്ള സംവിധാനം ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്. പൊതുജനത്തിന് ഉപയോഗിക്കാൻ കഴിയുന്ന വളരാൻ സാധിക്കുന്ന ഒന്നായിട്ടാണ് അവർ ഉപയോഗിക്കുന്നത്. കുത്തക മുതലാളിമാർക്ക് ഉപയോഗിക്കാൻ കഴിയുന്ന എ ഐ സംവിധാനം അല്ല ചൈനയിൽ . ബഹുദൂരം മുന്നേറുന്ന ചൈനയ്‌ക്ക് നേരെ അമേരിക്ക കടന്നാക്രമണം നടത്തുകയാണ്. ഇന്ത്യയും ജപ്പാനും ഓസ്ട്രേലിയയും അതിനൊപ്പം ചേരുകയാണെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.

അതേസമയം സ്വന്തം രാജ്യത്തെ തള്ളിപ്പറഞ്ഞ് ശത്രുരാജ്യത്തെ ചങ്കിലേറ്റി നടക്കുന്ന നയം മാറ്റാൻ കമ്യൂണിസ്റ്റുകൾക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലേയെന്നും വിമർശനമുണ്ട്. ഇത്രയേറെ ചൈനയെ സ്നേഹിക്കുന്നുവെങ്കിൽ പിന്നെ ചൈനയിൽ പൊയ്‌ക്കൂടെയെന്നും , എന്നും ചൈനയുടെ ചിലവിൽ ജീവിക്കുന്നവർക്ക് ചൈനക്ക് വേണ്ടിയല്ലേ സംസാരിക്കാൻ സാധിക്കൂവെന്നും വിമർശനമുണ്ട്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by