ലക്നൗ : ഉത്തർപ്രദേശ് കുശിനഗറിലെ മദനി മസ്ജിദ് പൊളിക്കാൻ ആരംഭിച്ച് യുപി സർക്കാർ . ഹത മുനിസിപ്പൽ ഏരിയയിൽ സർക്കാർ ഭൂമി കയ്യേറിയാണ് മസ്ജിദ് നിർമ്മിച്ചിരിക്കുന്നത്. മുൻകരുതൽ നടപടിയായി സ്ഥലത്ത് കനത്ത പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.
മദനി മസ്ജിദുമായുള്ള അന്വേഷണം 2024 ഡിസംബർ 18 നാണ് ആരംഭിച്ചത് . അന്വേഷണത്തിൽ മസ്ജിദ് നിൽക്കുന്ന ഭൂമി സർക്കാരിന്റേതാണെന്നും , നിയമലംഘനം നടന്നതായും കണ്ടെത്തി.
അതിനുശേഷം മൂന്ന് തവണ നോട്ടീസ് നൽകി, പക്ഷേ മസ്ജിദ് അധികൃതർ ഇതിന് തൃപ്തികരമായ മറുപടി നൽകിയില്ല. എങ്കിലും ഹൈക്കോടതിയിൽ നിന്ന് സ്റ്റേ ഉത്തരവ് ലഭിച്ചതിനെ തുടർന്ന് ഫെബ്രുവരി 8 വരെ പള്ളി പൊളിക്കൽ നിർത്തിവച്ചു. എന്നാൽ സ്റ്റേ ഉത്തരവ് കഴിഞ്ഞയുടനെ, ഇന്ന് കനത്ത പോലീസ് സേനയുടെ സാന്നിധ്യത്തിൽ ബുൾഡോസർ നടപടി ആരംഭിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: