World

യുഎസ് എയ്ഡ് എന്ന പേരിലുള്ള ധനസഹായത്തിന്റെ മറവില്‍ ജോര്‍ജ്ജ് സോറോസും കൂട്ടരും ബംഗ്ലാദേശിലുള്‍പ്പെടെ പാവസര്‍ക്കാരുകളെ അവരോധിച്ചു

യുഎസ് എയ് ഡ് (US Aid) എന്ന പേരില്‍ വിവിധരാജ്യങ്ങളില്‍ വിദ്യഭ്യാസത്തിനും ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിനും സ്വാതന്ത്ര്യത്തിനും എന്ന പേരില്‍ അമേരിക്കയില്‍ നിന്നൊഴുകിയ ഫണ്ട് മുഴുവന്‍ ദുരുപയോഗം ചെയ്യപ്പെടുകയായിരുന്നുവെന്നും ഇതിന്‍റെ മറവില്‍ ജോര്‍ജ്ജ് സോറോസിനെപ്പോലുള്ള ശതകോടീശ്വരന്മാര്‍ ബംഗ്ലാദേശിലും ഉക്രൈനിലും ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ പാവസര്‍ക്കാരുകളെ അധികാരത്തില്‍ അവരോധിച്ചുവെന്നും റിപ്പോര്‍ട്ട്.

Published by

ന്യൂയോര്‍ക്ക് : യുഎസ് എയ് ഡ് (US Aid) എന്ന പേരില്‍ വിവിധരാജ്യങ്ങളില്‍ ദുരിതാശ്വാസത്തിനും വികസനത്തിനും എന്ന പേരില്‍ അമേരിക്കയില്‍ നിന്നൊഴുകിയ ഫണ്ട് മുഴുവന്‍ ദുരുപയോഗം ചെയ്യപ്പെടുകയായിരുന്നുവെന്നും ഇതിന്റെ മറവില്‍ ജോര്‍ജ്ജ് സോറോസിനെപ്പോലുള്ള ശതകോടീശ്വരന്മാര്‍ ബംഗ്ലാദേശിലും ഉക്രൈനിലും ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ പാവസര്‍ക്കാരുകളെ അധികാരത്തില്‍ അവരോധിച്ചുവെന്നും റിപ്പോര്‍ട്ട്. യുഎസില്‍ അധികാരത്തില്‍ വന്ന ട്രംപ് സര്‍ക്കാര്‍ ഈ ധനസഹായങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

യുഎസ് എയ് ഡിന്റെ പേരിലുള്ള വെബ്സൈറ്റ് വരെ ട്രംപ് പൂട്ടിക്കെട്ടി. യുഎസ് എയ് ഡ് ഓഫീസിലെ ജീവനക്കാരെ മുഴുവന്‍ പറഞ്ഞയച്ചു. അമേരിക്കയുടെ മേല്‍ അനാവശ്യച്ചെലവ് അടിച്ചേല്‍പിക്കുകയാണെന്ന കാരണത്താലാണ് യുഎസ് എയ് ഡ് നിര്‍ത്തിവെച്ചത്. വിവിധ രാജ്യങ്ങളിലെ എന്‍ജിഒ സംഘടനകള്‍ക്കാണ് ഈ തുക നല്‍കിയിരുന്നത്. പക്ഷെ ഈ സംവിധാനത്തെ ജോര്‍ജ്ജ് സോറോസിനെപ്പോലുള്ള ശതകോടീശ്വരന്മാര്‍ മുതലെടുത്തിരുന്നു എന്ന് പറയുന്നു. വിവിധ രാജ്യങ്ങളിലെ രഹസ്യങ്ങള്‍ ചോര്‍ത്താനും നിലവിലെ സര്‍ക്കാരുകളെ അട്ടിമറിച്ച് പാവ സര്‍ക്കാരുകളെ അധികാരത്തില്‍ കയറ്റാനും ജോര്‍ജ്ജ് സോറോസും ഡീപ് സ്റ്റേറ്റും (മറ്റു രാജ്യങ്ങളിലെ ഭരണം അട്ടിമറിക്കുന്ന ശക്തിയാണ് ഡീപ് സ്റ്റേറ്റ്. അമേരിക്കയിലെ ഫോര്‍ഡ് പോലുള്ള ഏതാനും അതിസമ്പന്ന കുടുംബങ്ങളാണ് ഇതിന് പിന്നില്‍) ഈ ഫണ്ട് ഉപയോഗിക്കാറുണ്ട്. അവര്‍ക്ക് ഇഷ്ടമുള്ള എന്‍ജിഒകള്‍ക്ക് ഈ ഫണ്ട് വഴിതിരിച്ചുവിടാറുമുണ്ട്. ജോര്‍ജ്ജ് സോറോസിന് തന്നെ നൂറോളം രാജ്യങ്ങളില്‍ സ്വന്തം എന്‍ജിഒ സംഘടനകള്‍ ഉണ്ട്.

ജോര്‍ജ്ജ് സോറോസിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ എന്ന എന്‍ജിഒ സംഘടനയാണ് ബംഗ്ലാദേശില്‍ ഷേഖ് ഹസീനയെ അധികാരത്തില്‍ നിന്നും പുറത്താക്കിയ ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥിവിഭാഗം നയിച്ച വിപ്ലവത്തിന് പിന്നിലെന്ന് പറയപ്പെടുന്നു. അതുപോലെ ഉക്രൈനില്‍ സെലന്‍സ്കിയെ അധികാരത്തില്‍ കയറ്റിയതും ഡീപ് സൊസൈറ്റിയാണെന്നും ട്രംപ് ആരോപിക്കുന്നു. ഇന്ത്യയിലും നരേന്ദ്രമോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ ശ്രമിച്ചിരുന്നതായി ആരോപണം നിലനില്‍ക്കുന്നു. 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഭാരത് ജോഡോ യാത്ര സംഘടിപ്പിച്ചതിന് പിന്നില്‍ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ ഉണ്ടായിരുന്നതായി പറയുന്നു.

വിവിധ രാജ്യങ്ങളിലെ എന്‍ജിഒ സംഘടനകള്‍ക്ക് ദുരിതാശ്വാസത്തിനും വികസനത്തിനും എന്ന പേരില്‍ ഫണ്ട് നല്‍കുന്ന സംവിധാനമാണ് യുഎസ് എയ് ഡ്. വര്‍ഷം തോറും 4000 കോടി യുഎസ് ഡോളര്‍ ആണ് യുഎസ് എയ് ഡ് എന്ന ധനസഹായത്തിന്റെ പേരില്‍ വിവിധ രാജ്യങ്ങളിലേക്ക് ഒഴുകിയത്. എല്ലാക്കാലത്തും ഡമൊക്രാറ്റ് സര്‍ക്കാരുകളാണ് യുഎസ് എയ് ഡ് ഏറ്റവുമധികം പ്രോത്സാഹിപ്പിക്കുക പതിവ്. ഡമോക്രാറ്റ് പാര്‍ട്ടിയുടെ യുഎസ് പ്രസിഡന്‍റായിരുന്ന ജോ ബൈഡന്റെ കാലത്താണ് ബംഗ്ലാദേശില്‍ ഷേഖ് ഹസീനയെയും ഉക്രൈനില്‍ പെട്രോഷെങ്കോയെയും അധികാരത്തില്‍ നിന്നും നിഷ്കാസനം ചെയ്തത്. ഇതിന് പകരം അധികാരത്തില്‍ കയറ്റിയത് ഡമോക്രാറ്റ് നേതാക്കളോട് അടുപ്പമുള്ള മുഹമ്മദ് യൂനസിനെയും സെലന്‍സ്കിയെയും ആണ്. മുഹമ്മദ് യൂനസ് മൈക്രോ ലോണുകള്‍ നല്‍കുന്ന ഒരു ബാങ്ക് ആരംഭിച്ച് 100 കോടിയിലേറെ തട്ടിപ്പു നടത്തിയ വ്യക്തിയാണ്. സെലന്‍സ്കി വെറും നാടകനടനായിരുന്നു. ഇരുവരെയും ബംഗ്ലാദേശിലും ഉക്രൈനിലും അധികാരത്തില്‍ കയറ്റിയത് ഡമോക്രാറ്റ് പാര്‍ട്ടിയെ നിയന്ത്രിക്കുന്ന ഡീപ് സ്റ്റേറ്റാണ്. അതുവഴി ആ രാജ്യങ്ങളെ ചൂഷണം ചെയ്യുക, അവരുടെ മറ്റ് ഗോപ്യമായ അജണ്ടകള്‍ നടപ്പിലാക്കുക എന്നതായിരുന്നു ഡീപ് സ്റ്റേറ്റിന്റെ ലക്ഷ്യം. പുടിനെ അട്ടിമറിക്കാനാണ് പെട്രോ പോറെഷെങ്കോയെ മാറ്റി സെലന്‍സ്കിയെ ഉക്രൈനില്‍ വാഴിച്ചത്. അത് പ്രകാരം പുടിനെ വളഞ്ഞിട്ടാക്രമിക്കാന്‍ കഴിഞ്ഞു. ഷേഖ് ഹസീനയെ ജമാ അത്തെ ഇസ്ലാമി എന്ന മതതീവ്രവാദസംഘടനയുടെ വിദ്യാര്‍ത്ഥി വിഭാഗത്തെ ഉപയോഗിച്ചാണ് അട്ടിമറിച്ച് നാടുകടത്തിയത്. ബംഗ്ലാദേശിലെ അധികാരമാറ്റം നരേന്ദ്രമോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢപദ്ധതിയുടെ ഭാഗമായിരുന്നെന്ന് പറയപ്പെടുന്നു. അപ്പോഴേക്കും അമേരിക്കയില്‍ ഡമോക്രാറ്റുകളുടെ പ്രസിഡന്‍റായ ജോ ബൈഡനെ തോല്‍പിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ എത്തുകയായിരുന്നു. അതോടെ ഡീപ് സ്റ്റേറ്റിന്റെ ഈ അജണ്ട പാതിവഴിയില്‍ അവസാനിച്ചു.

അമേരിക്കന്‍ സര്‍ക്കാരാണ് ഈ ഫണ്ട് നല്‍കുക. ഇത് പലപ്പോഴും ഡീപ് സ്റ്റേറ്റും ജോര്‍ജ്ജ് സോറോസുമെല്ലാം അവരുടെ കുത്സിത ലക്ഷ്യങ്ങള്‍ക്കായി ചെലവഴിക്കുകയായിരുന്നുവെന്ന് ട്രംപ് കുറ്റപ്പെടുത്തുന്നു. വൃത്തികെട്ട രഹസ്യലക്ഷ്യങ്ങള്‍ക്കായി അമേരിക്കന്‍ സര്‍ക്കാരിന്റെ ഫണ്ട് വര്‍ഷങ്ങളായി ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും ഇത് അടിയന്തരമായി നിര്‍ത്തിവെയ്‌ക്കാനും അമേരിക്കയിലെ കടത്തില്‍ നിന്നും മുക്തമാക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന കാര്യക്ഷമതാവകുപ്പിന്റെ (ഡോജ്) ചുമതലയുള്ള ഇലോണ്‍ മസ്ക് ട്രംപിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ചാണ് ട്രംപ് അതിവേഗം യുഎസ് എയ് ഡ് സംവിധാനം അടച്ചുപൂട്ടിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക