Kerala

കടല്‍ മണല്‍ ഖനനത്തിനെതിരെ സിഐടിയു മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ പ്രതിഷേധം

കടല്‍ ഖനന നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണമെന്ന് എം.എ. ബേബി ആവശ്യപ്പെട്ടു

Published by

കൊല്ലം:കടല്‍ മണല്‍ ഖനനത്തിനെതിരെ സിഐടിയു മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ പ്രതിഷേധം. ചെറു വള്ളങ്ങളുമായി കൊല്ലത്ത് മത്സ്യത്തൊഴിലാളികള്‍ കടല്‍ സംരക്ഷണ ശൃംഖല തീര്‍ത്തു.

കൊല്ലം ബീച്ചില്‍ നടന്ന ഉപരോധ സമരത്തില്‍ നൂറുകണക്കിന് വള്ളങ്ങള്‍ അണിനിരന്നു. സിപിഎം പി ബി അംഗം എം.എ. ബേബി പ്രതിഷേധം ഉദ്ഘാടനം ചെയ്തു.

കടല്‍ ഖനന നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണമെന്ന് എം.എ. ബേബി ആവശ്യപ്പെട്ടു.തുടര്‍ സമരങ്ങളുടെ ഭാഗമായി വിവിധ മത്സ്യത്തൊഴിലാളി സംഘടനകളുടെ കൂട്ടായ്മയായ കോര്‍ഡിനേഷന്‍ കമ്മിറ്റി ഈ മാസം 27 ന് സംസ്ഥാന വ്യാപക തീരദേശ ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by