ന്യൂദല്‍ഹി: ഇടതുണ്ടെങ്കിലേ ഇന്ത്യയുള്ളൂ എന്ന് വീമ്പിളക്കുന്ന സിപിഎമ്മിന് ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ചത് 0.01 ശതമാനം വോട്ടുകള്‍. അതേസമയം നോട്ടയ്‌ക്ക് 0.57% വോട്ടുകള്‍ ലഭിച്ചു. ഒരു രാഷ്‌ട്രീയ പാര്‍ട്ടിയോടും അഭിമുഖ്യമില്ലാത്തവര്‍ക്കുള്ള വോട്ടിംഗ് ഓപ്ഷനായ നോട്ടയേക്കാള്‍ ബഹുദൂരം പിന്നിലാണ് സിപിഎം എന്നര്‍ത്ഥം. എങ്കിലും ഇനിയും കനല്‍ ഒരു തരിമതി എന്ന വീരവാദവുമായി പാര്‍ട്ടി നേതാക്കള്‍ ദല്‍ഹിയെ പ്രതിനിധീകരിച്ച് ചര്‍ച്ചയ്‌ക്കുവരും. ബഹുജന്‍ സമാജ് പാര്‍ട്ടിക്ക് 0.55% വോട്ടുകള്‍ ലഭിച്ചു. നിതീഷ് കുമാറിന്റെ പാര്‍ട്ടിയും 0.01 ശതമാനം വോട്ടു നേടി.
ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരം ബിജെപിയും ആം ആദ്മി പാര്‍ട്ടിയും തമ്മിലായിരുന്നു, എന്നാല്‍ കോണ്‍ഗ്രസ് , ബഹുജന്‍ സമാജ് പാര്‍ട്ടി , കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ-മാര്‍ക്‌സിസ്റ്റ് എന്നിവയുള്‍പ്പെടെ മറ്റ് ചില പാര്‍ട്ടികളും മത്സരരംഗത്തുണ്ടായിരുന്നു. ബിജെപിക്ക് 47.23 ശതമാനവും ആപ്പിന് 42.93 ശതമാനവും വോട്ടു ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിന് ലഭിച്ചത് 6.59 ശതമാനം വോട്ടാണ്. മൂന്നു തവണയായി പൂജ്യം സീറ്റു നേടി കോണ്‍ഗ്രസ് ഹാട്രിക് തോല്‍വിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: