Kerala

അമ്പലപ്പുഴയില്‍ കുറ്റിക്കാടിന് തീ പിടിച്ചു, ദുരന്തം ഒഴിവായി

.വിവരമറിയിച്ചതിനെ തുടര്‍ന്ന് തകഴിയില്‍ നിന്ന് അഗ്നിശമന സേന എത്തിയാണ് തീ പൂര്‍ണമായും അണച്ചത്

Published by

ആലപ്പുഴ: അമ്പലപ്പുഴ ജംഗ്ഷന് സമീപം ടൗണ്‍ ഹാളിനോട് ചേര്‍ന്നുള്ള കുറ്റിക്കാടിന് തീ പിടിച്ചു. സമീപത്തെ ട്രാന്‍സ്‌ഫോര്‍മറിന് സമീപം വരെ തീയെത്തി. എന്നാല്‍ നാട്ടുകാരുടെ ഇടപെടലിനെത്തുടര്‍ന്ന് വന്‍ ദുരന്തം ഒഴിവായി.

ശനിയാഴ്ച ഉച്ചയോടെയാണ് തീ പിടിച്ചത്. വലിയ രീതിയില്‍ പുക ഉയരുന്നത് ശ്രദ്ധയില്‍ പെട്ട നാട്ടുകാര്‍ എത്തിയപ്പോള്‍ തീ പടര്‍ന്നിരുന്നു.

ഉടന്‍ തന്നെ വെള്ളമൊഴിച്ച് തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.വിവരമറിയിച്ചതിനെ തുടര്‍ന്ന് തകഴിയില്‍ നിന്ന് അഗ്നിശമന സേന എത്തിയാണ് തീ പൂര്‍ണമായും അണച്ചത്. തീ പിടിച്ചതിന്റെ കാരണം വ്യക്തമല്ല.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by