India

പര്‍വേസ് സിങ് വര്‍മ്മ: പോപ്പുലര്‍ ഫ്രണ്ടിന്റെ ‘ഹിറ്റ് ലിസ്റ്റി’ല്‍; അരവിന്ദ് കെജ്‌രിവാളിന്റെ ‘ജയന്റ് കില്ലര്‍’

അരവിന്ദ് കേജ്രിവാളിനെ തോല്‍പിച്ച പര്‍വേസ് സാഹിബ് സിങിനെ വധിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട്(പി എഫ് ഐ) പദ്ധതിയിട്ടിരുന്നു. പര്‍വേസ് സിങ് വര്‍മ്മ, കപില്‍ മിശ്ര എന്നിവരെ വധിക്കാന്‍ പി എഫ് ഐ ബുദ്ധിജീവി സിദ്ദിഖ് കാപ്പന്‍ തങ്ങള്‍ക്കു നിര്‍ദേശം തന്നിരുന്നതായി ലക്‌നൗ ജയിലില്‍ കഴിയുന്ന പി എഫ് ഐ ഹിറ്റ് സ്‌ക്വാഡ് കമാന്‍ഡര്‍മാരായ അന്‍ഷാദ് ബദറുദ്ദീനും ഫിറോസ് ഖാനും എന്‍ ഐ എ ക്ക് മൊഴി നല്‍കിയിരുന്നു.

Published by

ന്യൂദല്‍ഹി: അരവിന്ദ് കേജ്രിവാളിനെ തോല്‍പിച്ച പര്‍വേസ് സാഹിബ് സിങിനെ വധിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട്(പി എഫ് ഐ) പദ്ധതിയിട്ടിരുന്നു. പര്‍വേസ് സിങ് വര്‍മ്മ, കപില്‍ മിശ്ര എന്നിവരെ വധിക്കാന്‍ പി എഫ് ഐ ബുദ്ധിജീവി സിദ്ദിഖ് കാപ്പന്‍ തങ്ങള്‍ക്കു നിര്‍ദേശം തന്നിരുന്നതായി ലക്‌നൗ ജയിലില്‍ കഴിയുന്ന പി എഫ് ഐ ഹിറ്റ് സ്‌ക്വാഡ് കമാന്‍ഡര്‍മാരായ അന്‍ഷാദ് ബദറുദ്ദീനും ഫിറോസ് ഖാനും എന്‍ ഐ എ ക്ക് മൊഴി നല്‍കിയിരുന്നു.
വടക്കു കിഴക്കന്‍ ഡല്‍ഹി കലാപത്തില്‍ മുസ്ലിം വിഭാഗത്തിനു കനത്ത തിരിച്ചടി നല്‍കാന്‍ നേതൃത്വം നല്‍കിയവരെന്ന വിരോധത്തിലാണ് ഇവരെ സിദ്ദിഖ് കാപ്പന്‍ ഹിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്.
കലാപത്തിന്റെ ആദ്യഘട്ടത്തില്‍ ഹിന്ദുക്കളെ കൊന്നൊടുക്കിയെങ്കിലും ഔട്ടര്‍ ഡല്‍ഹിയില്‍ നിന്നു പര്‍വേസ് സിങിന്റെ നേതൃത്വത്തില്‍ ജാട്ട് – ഗുജ്ജര്‍ സംഘങ്ങള്‍ വടക്കു കിഴക്കന്‍ ഡല്‍ഹിയിലെത്തി മുസ്‌ലിം മേഖലകള്‍ പ്രതിരോധം സൃഷ്ടിച്ചു.
ഡല്‍ഹി കലാപത്തിലേറ്റ തിരിച്ചടിക്കു പകരം വീട്ടുകയെന്ന ലക്ഷ്യത്തോടെ മലപ്പുറത്തു ചേര്‍ന്ന പി എഫ് ഐ ഹിറ്റ് സ്‌ക്വാഡ് കമാന്‍ഡര്‍മാരുടെ യോഗത്തിലാണ് സിദ്ദിഖ് കാപ്പന്‍ ഡല്‍ഹിയില്‍ വധിക്കേണ്ടവരുടെ പട്ടിക അവതരിപ്പിച്ചത്. ലക്‌നൗ ജയിലില്‍ കഴിയുന്ന കെ.പി.കമാലായിരുന്നു യോഗത്തിന്റെ സംഘാടകന്‍.
ഹത്രാസ് കലാപ ഗൂഡാലോചന കേസില്‍ കാപ്പനും സംഘവും പിടിയിലായതോടെയാണ് ഡല്‍ഹി ബിജെപി നേതാക്കളെ വധിക്കാനുള്ള പദ്ധതി ഉപേക്ഷിച്ചത്. വധം നടപ്പാക്കാന്‍ നിയോഗിക്കപ്പെട്ട ബദറുദ്ദീനും ഫിറോസ് ഖാനും യു പി പൊലീസിന്റെ പിടിയിലുമായി.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by