India

തെരഞ്ഞെടുപ്പ് ഫലം ഇതുവരെ പരിശോധിച്ചില്ല ; പറയാൻ സമയമായിട്ടില്ലെന്ന് പ്രിയങ്ക ; കോൺഗ്രസിന്റെ ‘ വട്ടപ്പൂജ്യ ‘ ത്തെ കുറിച്ച് പ്രതികരിക്കാതെ മുങ്ങി

Published by

കണ്ണൂർ ; ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ മുന്നേറ്റത്തെ കുറിച്ച് പ്രതികരിക്കാതെ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞു മാറി കോൺഗ്രസ് നേതാവും , വയനാട് എം പി യുമായ പ്രിയങ്ക ഗാന്ധി . തെരഞ്ഞെടുപ്പ് ഫലം ഇതുവരെ പരിശോധിച്ചിട്ടില്ലെന്നും പറയാൻ സമയമായിട്ടില്ലെന്നുമാണ് പ്രിയങ്ക മാദ്ധ്യമങ്ങളോട് പറഞ്ഞത് .

വയനാട് സന്ദർശനത്തിനായി കണ്ണൂർ വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു പ്രിയങ്കയുടെ പ്രതികരണം. നിയോജക മണ്ഡലങ്ങളിലെ ബൂത്ത് , മണ്ഡലം, നിയോജക മണ്ഡലം തലത്തിലുള്ള തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ, കൺവീനർമാർ, ഖജാൻജിമാർ , ജില്ലാ നേതാക്കൾ എന്നിവരും സമ്മേളനങ്ങളിൽ പങ്കെടുക്കും.

ലോക്സഭാ തെരഞ്ഞെടുപ്പിൽ ഡൽഹിയിൽ സഖ്യത്തിലാണ് എ എ പിയും,കോൺഗ്രസും മത്സരിച്ചത് . ആകെയുള്ള 7 സീറ്റുകളിൽ 4 ഇടത്ത് എ എ പിയും, 3 ഇടത്ത് കോൺഗ്രസും മത്സരിച്ചെങ്കിലും ഇന്ത്യാ മുന്നണി സമ്പൂർണ തോൽവി ഏറ്റുവാങ്ങി. ഇതോടെ നിയമസഭാ തിരഞ്ഞെടുപ്പിൽ 70 സീറ്റിലും സഖ്യമില്ലാതെയാണ് കോൺഗ്രസും എഎപിയും മത്സരിച്ചത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by