ന്യൂഡൽഹി ; ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപി മുന്നിൽ. ലീഡ് നിലയിൽ കേവലഭൂരിപക്ഷവും കടന്നാണ് ബിജെപി മുന്നേറ്റം. ആം ആദ്മി പാർട്ടിക്കെതിരെ (എഎപി) ബിജെപി വൻ വിജയം നേടുമെന്ന് റിപ്പോർട്ടുകൾ വരുന്നതിന് പിന്നാലെ അരവിന്ദ് കെജ്രിവാളിന്റെ ഒരു പഴയ വീഡിയോ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട് . അതിൽ ഈ ജന്മത്തിൽ ഒരിക്കലും എഎപിയെ പരാജയപ്പെടുത്താൻ മോദിജിയ്‌ക്ക് കഴിയില്ലെന്നാണ് കെജ്രിവാൾ പറയുന്നത് .
2023 നവംബറിൽ പൊതുസമ്മേളനത്തിൽ സംസാരിക്കവേയായിരുന്നു കെജ്രിവാളിന്റെ ഈ പരാമർശം . “നരേന്ദ്ര മോദിജിയോട്, നിങ്ങൾക്ക് ഈ ജന്മത്തിൽ ഞങ്ങളെ തോൽപ്പിക്കാൻ കഴിയില്ല. ഡൽഹിയിൽ ഞങ്ങളെ തോൽപ്പിക്കാൻ നിങ്ങൾ മറ്റൊരു ജന്മം എടുക്കേണ്ടിവരുമെന്ന് ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു. ആം ആദ്മി വേഗത്തിൽ വളരുന്നതിനാൽ, എഎപിക്കെതിരെ വലിയ ഗൂഢാലോചനകൾ നടക്കുന്നത് സ്വാഭാവികമാണ്. ഡൽഹിയിൽ എഎപിക്കെതിരെ ജയിക്കാൻ കഴിയില്ലെന്ന് ബിജെപിയ്‌ക്കും പ്രധാനമന്ത്രിയ്‌ക്കും ബോധ്യമായി. ആം ആദ്മി സർക്കാരിനെ അട്ടിമറിക്കുക എന്നതാണ് അവരുടെ ഉദ്ദേശ്യം. തിരഞ്ഞെടുപ്പിലൂടെ ഞങ്ങളെ പരാജയപ്പെടുത്താൻ കഴിയില്ലെന്ന് അവർക്കറിയാം. എന്നെ ജയിലിലടച്ചാലും ആം ആദ്മി ജയിലിൽ നിന്ന് വിജയിക്കുമെന്ന് ഞാൻ അവരോട് പറയാൻ ആഗ്രഹിക്കുന്നു ‘ എന്നായിരുന്നു കെജ്രിവാളിന്റെ പ്രസ്താവന .
നിരവധി ട്രോളുകളാണ് ഇതുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയിരിക്കുന്നത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക