സൂററ്റ് : അഹമ്മദാബാദിൽ ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ എയ്ഡ്സ് ബാധിതനായ അബ്ദുൾ ഹമീദ് ഖാനെ പോലീസ് അറസ്റ്റ് ചെയ്തു. അബ്ദുൾ മുബീൻ ഹമീദ് ഖാൻ പത്താൻ എന്ന പ്രതി 10 മാസം മുമ്പ് ഇരയെ തട്ടിക്കൊണ്ടുപോയി വിവിധ സ്ഥലങ്ങളിൽ വെച്ച് പലതവണ പീഡിപ്പിക്കുകയാണുണ്ടായതെന്ന് പോലീസ് പറഞ്ഞു.
മധ്യപ്രദേശിൽ നിന്നുമാണ് ഇയാളെയും ഹിന്ദു പെൺകുട്ടിയെയും കണ്ടെത്തുന്നത്. 2024 മാർച്ചിൽ അബ്ദുൾ മുബീൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതായി അന്വേഷണത്തിൽ വ്യക്തമായി. 2024 മാർച്ച് 22 ന് സാഗിര ഷാഹിബാഗ് എന്ന സ്ഥലത്ത് ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പെൺകുട്ടി പോയിരുന്നു. തുടർന്ന് ആ രാത്രി 8 മണിയോടെ പെൺകുട്ടി അപ്രത്യക്ഷയായി. കുടുംബം അന്വേഷിച്ചെങ്കിലും പെൺകുട്ടിയെ കണ്ടെത്താനായില്ല.
തുടർന്ന് അവർ പോലീസിനെ സമീപിച്ചു. അവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചു. മൂന്ന് മാസത്തെ തുടർച്ചയായ അന്വേഷണത്തിന് ശേഷവും പെൺകുട്ടിയെക്കുറിച്ച് പോലീസിന് ഒരു വിവരവും ശേഖരിക്കാൻ കഴിഞ്ഞില്ല. തുടർന്ന് കേസ് അഹമ്മദാബാദ് ക്രൈം ബ്രാഞ്ചിന്റെ മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗത്തിന് കൈമാറി. ഇതേസമയം ഹിന്ദു പെൺകുട്ടിയുടെ കുടുംബവും ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു.
അഹമ്മദാബാദ് ക്രൈംബ്രാഞ്ച് ഗുജറാത്തിന് പുറത്തേക്ക് മറ്റ് സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. 2025 ഫെബ്രുവരിയിൽ കാണാതായ പെൺകുട്ടിയും പ്രതിയായ അബ്ദുളും മധ്യപ്രദേശിലെ ബിജോറിയിലാണെന്ന് സൂചിപ്പിക്കുന്ന നിർണായക സൂചന അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി പെൺകുട്ടിയെ രക്ഷപ്പെടുത്തി അബ്ദുളിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ദേശീയ മാധ്യമ റിപ്പോർട്ട് അനുസരിച്ച് അബ്ദുൾ പെൺകുട്ടിയെ ബന്ദിയാക്കിയിരുന്നു. ഭക്ഷണം പോലും നിഷേധിച്ചിരുന്നു. അതേ സമയം നിലവിൽ അയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് നേടാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
മുമ്പ് ആറ് പെൺകുട്ടികളെ ചൂഷണം ചെയ്തിട്ടുണ്ടെന്ന് റിപ്പോർട്ട് ഉണ്ട്. പ്രതിക്ക് തന്റെ എച്ച്ഐവി പോസിറ്റീവ് നിലയെക്കുറിച്ച് അറിയാമായിരുന്നിട്ടും ഹിന്ദു പെൺകുട്ടികളെ ഇയാൾ മനപൂർവം വേട്ടയാടിയെന്നാണ് പോലീസ് പറയുന്നത്. ഈ പെൺകുട്ടികളെ കണ്ടെത്താൻ പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: