India

മഹാകുംഭമേളയില്‍ പങ്കെടുത്ത് ആരിഫ് മുഹമ്മദ് ഖാന്‍ ; സനാതന സംസ്കാരത്തിന്റെ ഐക്യം പ്രയാഗ് രാജിൽ കാണാമെന്ന് ആരിഫ് മുഹമ്മദ് ഖാന്‍

Published by

ലക്നൗ : മഹാകുംഭമേളയില്‍ പങ്കെടുത്ത് കേരളത്തിന്റെ മുന്‍ ഗവര്‍ണറും നിലവിലെ ബിഹാര്‍ ഗവര്‍ണറുമായ ആരിഫ് മുഹമ്മദ് ഖാന്‍. സ്വാമി ചിദാനന്ദ സരസ്വതിയുടെ നേതൃത്വത്തിലുള്ള പരമാര്‍ത്ഥ നികേതന്‍ ക്യാംപിലാണ് ആരിഫ് മുഹമ്മദ് ഖാന്‍ എത്തിയത്.

സനാതന സംസ്കാരത്തിന്റെ ഐക്യം മഹാ കുംഭമേളയിൽ വ്യക്തമായി കാണാമെന്ന് അദ്ദേഹം പറഞ്ഞു. “ഇന്ത്യയുടെ ശാശ്വത സംസ്കാരത്തിന്റെ അടിസ്ഥാന ആദർശം ഐക്യമാണ്, അവിടെ എല്ലാ വ്യത്യാസങ്ങളും അവസാനിക്കുന്നു.

നമ്മുടെ സംസ്കാരം നമ്മെ പഠിപ്പിക്കുന്നത്, മനുഷ്യന്റെ ഉള്ളിൽ ദൈവികാംശം ഉണ്ടെന്നാണ് .മനുഷ്യൻ മാധവരൂപമാണ് എന്ന് നമുക്ക് മനസ്സിലാകുമെന്നാണ്.ഇന്ത്യയുടെ സംസ്കാരവും പാരമ്പര്യവും മാനവികതയെ ബന്ധിപ്പിക്കാൻ പ്രവർത്തിക്കുന്നുവെന്ന് മഹാ കുംഭമേളയിൽ പങ്കെടുക്കുന്നതിലൂടെ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by