ശ്രീനഗർ : ഹിന്ദുവിശ്വാസങ്ങളെ അവഹേളിച്ച നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ളയ്‌ക്ക് കണക്കിന് കൊടുത്ത് സോഷ്യൽ മീഡിയ . മഹാകുംഭമേളയ്‌ക്ക് പോകുന്നതിനെ കുറിച്ചുള്ള മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്കാണ് ഹിന്ദുക്കളുടെ ദൈവം വെള്ളത്തിൽ വസിക്കുന്നുവെന്ന രീതിയിൽ പരിഹാസം കലർന്ന മറുപടി ഫാറൂഖ് അബ്ദുള്ള നൽകിയത്.
“എന്റെ ദൈവം വെള്ളത്തിൽ വസിക്കുന്നില്ല. എന്റെ ദൈവം അമ്പലത്തിലോ, പള്ളിയിലോ, ഗുരുദ്വാരയിലോ ഇല്ല. എന്റെ ദൈവം എന്റെ ഹൃദയത്തിൽ വസിക്കുന്നു. “ എന്നാണ് മഹാകുംഭമേളയെ പറ്റി ഫാറൂഖ് അബ്ദുള്ള പറഞ്ഞത് .
ഫാറൂഖ് അബ്ദുള്ളയുടെ ഈ പ്രസ്താവനയ്‌ക്ക് ശേഷം വലിയ പ്രതിഷേധമാണ് ഉയർന്നത്. അദ്ദേഹത്തിന്റെ ഒരു പഴയ ഫോട്ടോ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ഇതിൽ, അദ്ദേഹം മക്കയിലെ മസ്ജിദുൽ ഹറാമിൽ മകൻ ഫാറൂഖ് അബ്ദുള്ളയോടൊപ്പം നിൽക്കുന്നതും കാണാം . അദ്ദേഹം തന്റെ മകനോടൊപ്പം മാസങ്ങൾക്ക് മുമ്പാണ് സൗദി അറേബ്യയിൽ എത്തിയത്.
‘ദൈവം പള്ളിയിൽ വസിക്കുന്നില്ല’ എന്ന് പറഞ്ഞ ഫാറൂഖ് അബ്ദുള്ള പിന്നെ എന്തർത്ഥത്തിലാണ് മക്കയിൽ പോയതെന്നാണ് ചോദ്യം . ഹിന്ദുക്കളുടെ വിശ്വാസങ്ങളെ പാടെ അവഹേളിക്കുകയും സ്വന്തം മതവിശ്വാസങ്ങളെ ചേർത്ത് പിടിക്കുകയും ചെയ്യുന്ന ഇത്തരം മതമൗലികവാദികളെ തിരിച്ചറിയണമെന്നും ഏറെ പേർ കമന്റ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: