കൊച്ചി: കണ്ണൂര് മുന് എഡിഎം നവീന് ബാബുവിന്റെ മരണത്തില് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്ജിയില് തങ്ങളുടെ അഭിഭാഷകനെ കുടുംബം ഒഴിവാക്കി.ഹൈക്കോടതിയില് ക്രൈംബ്രാഞ്ച് അന്വേഷണമെന്ന ആവശ്യം അഭിഭാഷകന് ഉന്നയിച്ച സാഹചര്യത്തിലാണിത്.
സിബിഐ അന്വേഷണം മാത്രമാണ് കുടുംബത്തിന്റെ ആവശ്യം. ഹര്ജിക്കാരിയായ നവീന് ബാബുവിന്റെ ഭാര്യയുടെ താല്പര്യത്തിനും അഭിപ്രായത്തിനും വിരുദ്ധമായാണ് അഭിഭാഷകന് ക്രൈംബ്രാഞ്ച് അന്വേഷണമെന്ന ആവശ്യം ഉന്നയിച്ചത്.
തങ്ങള് ഉന്നയിക്കാത്ത ആവശ്യം തിരുത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും അഭിഭാഷകന് നിഷേധിച്ചുവെന്നും നവീന്ബാബുവിന്റെ കുടുംബം വ്യക്തമാക്കി.കുടുംബത്തിനായി കോടതിയില് ഹാജരായ മുതിര്ന്ന അഭിഭാഷകന് എസ് ശ്രീകുമാറിനെയാണ് ഒഴിവാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: