Kerala

പി സി ജോര്‍ജിന് മുന്‍കൂര്‍ ജാമ്യം: അറസ്റ്റ് തടഞ്ഞു, പരാമര്‍ശങ്ങളില്‍ ശ്രദ്ധ വേണമെന്നും ഹൈക്കോടതി

Published by

കോട്ടയം: ചാനല്‍ ചര്‍ച്ചയിലെ പരാമര്‍ശത്തില്‍ പി സി ജോര്‍ജിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതു സംബന്ധിച്ച് ഹൈക്കോടതി പൊലീസിന്‌റെ റിപ്പോര്‍ട്ടു തേടി. കേസ് അടുത്ത തവണ പരിഗണിക്കുന്നതു വരെ അറസ്റ്റ് തടയുകയും ചെയ്തു. പി.സി.ജോര്‍ജ് മുതിര്‍ന്ന രാഷ്‌ട്രീയ നേതാവാണെന്നും പരാമര്‍ശങ്ങളില്‍ ശ്രദ്ധ വേണമെന്നും ജസ്റ്റിസ് പി. വി. കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. ചാനല്‍ ചര്‍ച്ചയില്‍ വിദ്വേഷ പരാമര്‍ശം നടത്തിയെന്ന് ചൂണ്ടിക്കാട്ടി യൂത്ത് ലീഗ് നല്‍കിയ പരാതിയില്‍ മതസ്പര്‍ധ വളര്‍ത്തല്‍, കലാപാഹ്വാനം, സാമൂഹിക വിരുദ്ധ പ്രവര്‍ത്തനം തുടങ്ങി ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് ഈരാറ്റുപേട്ട പൊലീസ് കേസ് എടുത്തത്.
സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്നാണ് ജോര്‍ജ് ഹൈക്കോടതിയെ സമീപിച്ചത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക