തിരുവനന്തപുരം: നാലുവര്‍ഷ ബിരുദ പ്രോഗ്രാം സിലബസുകള്‍ സമഗ്രമായി സര്‍വ്വകലാശാലാ തലത്തില്‍ അവലോകനം ചെയ്യാന്‍ തീരുമാനിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര് ബിന്ദു അറിയിച്ചു. സര്‍വ്വകലാശാലകള്‍ ഇതിനായി പോര്‍ട്ടല്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.സിലബസുകളുടെ ഗുണ നിലവാരം ഉറപ്പു വരുത്തുന്നതിനും ഓരോ കോഴ്സുമനുസരിച്ച് വിദ്യാര്‍ത്ഥികള്‍ ആര്‍ജ്ജിക്കേണ്ട ജ്ഞാനം, നൈപുണി, അഭിരുചി എന്നിവ ഉറപ്പു വരുത്താനുമാണ് സിലബസ് അവലോകനം.തിരഞ്ഞെടുത്ത കോഴ്സുകള്‍ സംസ്ഥാന തലത്തില്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ റിവ്യൂ ചെയ്യും. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പൊതുസമൂഹത്തിനുമടക്കം സര്‍വ്വകലാശാലാ സിലബസിനെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കുന്നതിനാണ് പോര്‍ട്ടല്‍ തുടങ്ങുക. ഈ പോര്‍ട്ടലുകളില്‍ വരുന്ന അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അതത് പഠനബോര്‍ഡുകള്‍ പരിഗണിക്കും. തുടര്‍ന്ന് എല്ലാ സര്‍വ്വകലാശാലാ പഠന ബോര്‍ഡുകളും സ്വന്തം സിലബസ് സമഗ്രമായി അവലോകനം ചെയ്ത് ആവശ്യമായ നടപടികള്‍ സ്വീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: