പത്തനംതിട്ട : വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ വിശ്രമിക്കാന്‍ വാഹനത്തില്‍ നിന്നിറങ്ങി വഴിയരികില്‍ നിന്ന സ്ത്രീകള്‍ ഉള്‍പ്പെടെ ഉളളവരെ തല്ലിച്ചതച്ച പൊലീസ് അതിക്രമത്തിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറും.
സംഭവത്തില്‍ പത്തനംതിട്ട പൊലീസ് സ്്റ്റേഷനിലെ എസ്‌ഐ ജിനു അടക്കം മൂന്ന് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പരിക്കേറ്റ സിത്താരയുടെ മൊഴിയില്‍ കേസെടുത്തെങ്കിലും ഇതുവരെ ഉദ്യോഗസ്ഥരെ പ്രതി ചേര്‍ത്തിട്ടില്ല.
വിവാഹ സ്വീകരണ ചടങ്ങ് കഴിഞ്ഞ് മടങ്ങിയ കോട്ടയം സ്വദേശികളായ പട്ടിക ജാതി വിഭാഗത്തില്‍ പെട്ടവരാണ് ആക്രമിക്കപ്പെട്ടത്.പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപം വിശ്രമത്തിനായി വാഹനം നിര്‍ത്തിയപ്പോഴാണ് പൊലീസ് ലാത്തി വീശിയത്. ഇരുപത് അംഗ സംഘമാണ് ട്രാവലറില്‍ ഉണ്ടായിരുന്നത്. മര്‍ദ്ദനത്തില്‍ വിവാഹസംഘത്തിലുണ്ടായിരുന്നവര്‍ക്ക് തലയ്‌ക്കും കൈയ്‌ക്കും തോളിനും പരിക്കേറ്റു.
ആളുമാറിയാണ് പൊലീസ് ആക്രമണമെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക