കോട്ടയം: മാഞ്ഞൂരിലെ വീട്ടില്‍ നിന്ന് ഇരുപതര പവന്‍ മോഷ്ടിച്ച കേസിലെ പ്രതി കോലാനി സെല്‍വകുമാറിനെ(50) പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ കരിമണ്ണൂര്‍, കൂത്താട്ടുകുളം, മുളന്തുരുത്തി, മരങ്ങാട്ട് പള്ളി, വണ്ടിപ്പെരിയാര്‍, ഏറ്റുമാനൂര്‍ പുത്തന്‍കുരിശ്, കരിങ്കുന്നം, പിറവം, അയര്‍ക്കുന്നം,ഗാന്ധിനഗര്‍, പാലാ എന്നീ സ്റ്റേഷനുകളിലായി 34 മോഷണ കേസുകളില്‍ പ്രതിയാണെന്ന് കടുത്തുരുത്തി പൊലീസ് പറഞ്ഞു.
മാഞ്ഞൂര്‍ ആനി തോട്ടത്തില്‍ വര്‍ഗീസ് സേവ്യറിന്റെ വീട്ടില്‍ നടത്തിയ കവര്‍ച്ചയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇപ്പോള്‍ അറസ്റ്റിലായത്. കഴിഞ്ഞ ശനിയാഴ്ച വര്‍ഗീസിന്‌റെ വീടിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ത്ത് അകത്തു കയറിയ ഇയാള്‍ ഇരുപതര പവന്‍ തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചിരുന്നു. പതിനാലര പവന്‍ ഇയാളില്‍ നിന്ന് കണ്ടെടുക്കാനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക