അഹമ്മദാബാദ്: ഓരോ വര്‍ഷവും ദിവ്യാംഗരായ 500 സ്ത്രീകളുടെ വിവാഹത്തിന് 10 ലക്ഷം വീതം നല്‍കുമെന്ന് അദാനിയുടെ വിവാഹിതനാകാന്‍ പോകുന്ന മകന് ജീത് അദാനി. അദാനി വിമാനത്താവളങ്ങളുടെ ചുമതലയുള്ള ജീത് അദാനി ഗുജറാത്തിലെ സുപ്രസിദ്ധ ഡയമണ്ട് വ്യാപാരിയുടെ മകള്‍ ദിവ ജെയ്മിന്‍ ഷായെ ആണ് വിവാഹം കഴിക്കുന്നത്.
ഗൗതം അദാനി തന്നെയാണ് മകന്റെ ഈ വിവാഹപ്രതിജ്ഞയെക്കുറിച്ച് സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്.
यह अत्यंत हर्ष का विषय है कि मेरा बेटा जीत और बहू दिवा अपने वैवाहिक जीवन की शुरुआत एक पुण्य संकल्प से कर रहे हैं।
जीत और दिवा ने प्रति वर्ष 500 दिव्यांग बहनों के विवाह में प्रत्येक बहन के लिए 10 लाख का आर्थिक सहयोग कर ‘मंगल सेवा’ का संकल्प लिया है।
एक पिता के रूप में यह ‘मंगल… pic.twitter.com/tKuW2zPCUE
— Gautam Adani (@gautam_adani) February 5, 2025
“ജീതും ദിവയും അവരുടെ വിവാഹപ്രതിജ്ഞയായി ഓരോ വര്‍ഷവും 500 ദിവ്യാഗരായ യുവതികളെ വിവാഹം കഴിച്ചയക്കാന്‍ പത്ത് ലക്ഷം രൂപ നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരിക്കുകയാണ്. ഇരുവരും ഇക്കാര്യം മംഗള്‍ സേവ പ്രതിജ്ഞയായി എടുത്തിരിക്കുകയാണ്. ഒരു അച്ഛന് എന്ന നിലയില്‍ എനിക്ക് ഇതില്‍ അങ്ങേയറ്റം സംതൃപ്തിയുണ്ട്. ഭിന്നശേഷിക്കാരായ യുവതികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും സന്തോഷത്തോടെയും അന്തസ്സോടെയും ജീവിക്കാന്‍ ഇവരുടെ മംഗള്സേവ പ്രതിജ്ഞസഹായിക്കും. ജീതിനെയും ദിവയേയും അനുഗ്രഹിക്കാന്‍ ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു. എങ്കില്‍ മാത്രമേ ഇവര്‍ക്ക് ജീവിതപ്പാതയില്‍ അവര്‍ക്ക് മുന്നേറാന്‍ സാധിക്കൂ. “- ഗൗതം അദാനി പോസ്റ്റില്‍ പറയുന്നു.
സേവ തന്നെ സാധന എന്ന ആപ്തവാക്യമാണ് അദാനിയുടെ കുടംബം പിന്തുടരുന്നത്. 21 ദിവ്യാംഗമാരെയും (ഭിന്നശേഷിക്കാരായ യുവതികളെ) അവരുടെ ഭര്ത്താക്കന്മാരെയും ജീത് അദാനി ഈ പ്രതിജ്ഞയുടെ ഭാഗമായി കഴിഞ്ഞ ദിവസം കണ്ടിരുന്നു. 27കാരനായ ജീത് അദാനി 2019ല്‍ ആണ് അദാനി ഗ്രൂപ്പില്‍ ചേര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: