Kerala

‘കേരളത്തിന് മോദി വിരോധം…30 വര്‍ഷമായി നടക്കാത്ത വിഴിഞ്ഞത്തിന് അനുമതി കൊടുത്തത് മോദി; ഇനി മുനമ്പം പരിഹരിക്കാനും മോദിയ്‌ക്കേ കഴിയൂ’

"ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് തുടങ്ങിവെച്ച വിഴിഞ്ഞം പദ്ധതിയ്ക്ക് മന്‍മോഹന്‍സിങ്ങിന്‍റെ കാലത്ത് അനുമതി കിട്ടിയില്ല. കഴിഞ്ഞ 30 വര്‍ഷമായി നടക്കാത്ത വിഴിഞ്ഞം പദ്ധതിയ്ക്ക് അനുമതി കൊടുത്തത് മോദിയാണ്.കേരളത്തിന് മോദിയോട് വിരോധമാണ്". - കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്‍ ഒരു വാര്‍ത്താചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.

Published by

തിരുവനന്തപുരം:”ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിവെച്ച വിഴിഞ്ഞം പദ്ധതിയ്‌ക്ക് മന്‍മോഹന്‍സിങ്ങിന്റെ കാലത്ത് അനുമതി കിട്ടിയില്ല. കഴിഞ്ഞ 30 വര്‍ഷമായി നടക്കാത്ത വിഴിഞ്ഞം പദ്ധതിയ്‌ക്ക് അനുമതി കൊടുത്തത് മോദിയാണ്.കേരളത്തിന് മോദിയോട് വിരോധമാണ്”. – കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്‍ ഒരു വാര്‍ത്താചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.

“അതുപോലെ വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായപ്പോള്‍ മോദിയാണ് എല്ലാം ചെയ്തത്. പക്ഷെ ഇത് മറച്ചുവെയ്‌ക്കാനാണ് കേരളത്തിലെ സര്‍ക്കാര്‍ ശ്രമിക്കുന്നത്. റേഷന്‍ മുഴുവന്‍ കേരളത്തിന് കൊടുക്കുന്നത് മോദിയാണ്. ജോര്‍ജ്ജ് കുര്യന്‍ പറയുന്നു.

സര്‍വ്വശിക്ഷാ അഭിയാന്റെ കീഴില്‍ 100 കണക്കിന് കോടിയാണ് മോദി കേരളത്തിന് കൊടുക്കുന്നത്. പല പുതിയ സ്കൂള്‍ കെട്ടിടങ്ങളും ഉയരുന്നത് ഈ ഫണ്ട് കൊണ്ടാണ്. – ജോര്‍ജ്ജ് കുര്യന്‍ പറയുന്നു.

“ബംഗാളിലും തൃപുരയിലും മാര്‍ക്സിസ്റ്റ് പാര്‍ട്ടി തകര്‍ന്നതോടെ കോണ്‍ഗ്രസ് അടിയോടെ ഒഴുകിപ്പോയി.
കാപട്യത്തെ കാപട്യം കൊണ്ട് നേരിടുകയാണ്. കേരളത്തിലും മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഇല്ലാതായാല്‍ കോണ്‍ഗ്രസ് വേരെടെ പിഴുതുപോകുമെന്ന ഭയം കോണ്‍ഗ്രസുകാര്‍ക്ക് ഉള്ളില്‍ ഉണ്ട്. “- ജോര്‍ജ്ജ് കുര്യന്‍ പറയുന്നു.
അടിസ്ഥാനമേഖലയില്‍ മോദി ചെയ്തതല്ലാതെ ഒന്നും കേരളത്തില്‍ ഇല്ല. ഏതാനും ഹൈവേ പണിതപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞത് കേരളം ന്യൂയോര്‍ക്ക് പോലെയായി എന്നാണ്. ഇതിനൊക്കെ പണം കൊടുക്കുന്നത് മോദിയാണ്. ഇനി എച്ച് 66 ഉള്‍പ്പെടെയുള്ളഹൈവേകള്‍ പൂര്‍ത്തിയായാല്‍ കേരളത്തിലെ യാത്ര പുറം നാടുകളിലേത് പോലെയാണ്. ഇതിനുള്ള പണവും മോദി നല്‍കുന്നത്.

മോദി കൊടുക്കുന്നതല്ലാതെ ഏതെങ്കിലും ഒരു പദ്ധതി പറയട്ടെ. ഉദ്യോഗസ്ഥര്‍ക്കുള്ള ശമ്പളം വരെയും കേന്ദ്രത്തില്‍ നിന്ന് കടം കിട്ടണം. ബജറ്റ് വന്നാല് നമ്മുടെ കേരളത്തിലെ വ്യവസായം മുഴുവന്‍ പൂട്ടിയത് സിഐടിയു ആണ്. എസ് എഫ് ഐയുടെ നേതൃത്വത്തില്‍ നമ്മുടെ കോളെജ് വിദ്യാഭ്യാസത്തെ തകര്‍ത്തുകൊണ്ടിരിക്കുകയല്ലേ. കണ്ടില്ലേ വയനാട്ടില്‍ റാഗിങ്ങില്‍ കുട്ടി മരിച്ചത്. . ഞങ്ങള്‍ കേരളത്തെ തകര്‍ത്തു എന്ന് കേരളത്തിലെ ഇടത് സര്‍ക്കാര്‍ കേന്ദ്ര ഫിനാന്‍സ് കമ്മീഷനോട് പറയട്ടെ. കേരളത്തില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ എന്തെങ്കിലും വികസനം ഉണ്ടായിട്ടുണ്ടെങ്കില്‍ അത് മോദി കാരണമാണ്.- ജോര്‍ജ്ജ് കുര്യന്‍ പറയുന്നു.

“എല്ലായിടത്തും ഓടിയെത്തുന്നു മോദി. പുറ്റിങ്ങല്‍ അപകടമുണ്ടായപ്പോള്‍ അവിടെ മോദി എത്തി. വയനാട്ടില്‍ എത്തി. എന്തുകൊണ്ടാ സുരേഷ് ഗോപിയെ തെരഞ്ഞെടുത്തത്? സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും കാപട്യം ജനങ്ങള്‍ക്ക് മടുത്തു. കേരളത്തില്‍ വൈകാതെ കൂടുതല്‍ “- ജോര്‍ജ്ജ് കുര്യന്‍ പറഞ്ഞു.
മുനമ്പത്തെ കമ്മീഷന്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയാണ്. മുനമ്പം പ്രശ്നം പരിഹരിക്കാന്‍ ഒരാള്‍ക്കേ കഴിയൂ. മോദിക്ക്. അദ്ദേഹം വഖഫ് ബില്‍ പാസാക്കിയാല്‍ മുനമ്പത്തെ പ്രശ്നം എന്നെന്നേക്കുമായി പരിഹരിക്കും. മോദി ഒന്നും വെറുതെ പറയില്ല. മുനമ്പത്തിന്റെ മാനസികാവസ്ഥയുള്ളകേരളത്തെ രക്ഷിക്കാന്‍ മോദിക്കേ കഴിയൂ.- ജോര്‍ജ്ജ് കുര്യന്‍ പറയുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക