ലക്നൗ : മഹാകുംഭമേളയിൽ നടന്ന അപകടത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന സംശയം നേരത്തെ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ നേരത്തെ പല രാജ്യദ്രോഹ കുറ്റങ്ങളിലും ഉൾപ്പെട്ടവരുടെ സാന്നിധ്യം അപകടദിനത്തിൽ പ്രയാഗ് രാജിൽ ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
മഹാ കുംഭമേളയിൽ പങ്കെടുത്ത 10,000 ത്തോളം പേരാണ് എ.ടി.എസിന്റെ നിരീക്ഷണത്തിലുള്ളത്. സിഎഎ, എൻആർസി വിരുദ്ധ പ്രതിഷേധത്തിന്റെ പേരിൽ രാജ്യവിരുദ്ധ കലാപങ്ങളിൽ ഏർപ്പെട്ടവരാണ് സംശയിക്കപ്പെടുന്നവരിൽ ഉൾപ്പെട്ടിരിക്കുന്നത് .എൻഐഎ, എൽഐയു, എടിഎസ്, എസ്‌ടിഎഫ് തുടങ്ങി അഞ്ചോളം ഏജൻസികൾ അന്വേഷണത്തിനായി മുന്നിട്ടിറങ്ങിയിട്ടുമുണ്ട് . കുറ്റവാളികൾ ആരായാലും അവർക്ക് മാപ്പ് നൽകില്ലെന്ന് യോഗി ആദിത്യനാഥ് വ്യക്തമാക്കിയിട്ടുമുണ്ട്.
കുംഭമേള നടക്കുന്ന പ്രദേശത്തെ പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, ഇന്റലിജൻസ് ഏജൻസികൾ ഇപ്പോൾ കേരളം, തമിഴ്നാട് , കർണാടകം അടക്കമുള്ള സംസ്ഥാനങ്ങളിലേയ്‌ക്ക് അന്വേഷണം വ്യാപിച്ചു കഴിഞ്ഞു. നിരീക്ഷണ പട്ടികയിലുള്ള വ്യക്തികളുടെ പ്രവർത്തനങ്ങളും അന്വേഷിച്ചുവരികയാണ്.
വാരണാസിക്ക് ചുറ്റുമുള്ള 10 ജില്ലകളിൽ നിന്നുള്ള, സിഎഎ-എൻആർസി പ്രതിഷേധങ്ങൾ, ക്രിമിനൽ കേസുകൾ, സംസ്ഥാന സർക്കാരിനെതിരായ പ്രകടനങ്ങൾ എന്നിവയുമായി ബന്ധമുള്ള എല്ലാവരെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.ഇതിനുപുറമെ, വാരണാസിയിലെ യുപി എടിഎസ് എൻഎസ്‌യുഐ നേതാവ് ജമാലിന്റെ മകൻ സിറാജുദ്ദീനെയും 3 മണിക്കൂർ ചോദ്യം ചെയ്തു.ഇതിനുപുറമെ, ജയിലിൽ കഴിയുന്ന 18 പിഎഫ്‌ഐ തീവ്രവാദികളെയും ചോദ്യം ചെയ്തുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക