World

80 കാരന് നിക്കാഹ് : വധു 32 കാരി ; അച്ഛന്റെ ‘ബോറടി ‘ മാറാനാണ് കല്യാണം കഴിപ്പിച്ചതെന്ന് മക്കൾ

Published by

ഇസ്ലാമാബാദ് : പാകിസ്ഥാനിൽ 80 കാരന് വധുവായി 32 കാരി. പാകിസ്ഥാൻ പഞ്ചാബിലെ സർഗോധ സ്വദേശി ബഷീറാണ് വാർദ്ധക്യത്തിൽ പുതു വിവാഹജീവിതത്തിന് തുടക്കം കുറിച്ചത്. ബഷീറിന്റെ മക്കളും, മരുമക്കളും, 80 ഓളം പേരക്കുട്ടികളും വിവാഹത്തിൽ സജീവമായി പങ്കെടുത്തു.

മക്കൾ തന്നെയാണ് പിതാവിന്റെ വിവാഹം നടത്താൻ മുന്നിട്ടിറങ്ങിയത്.ഭാൻഗ്ര നൃത്തവും, ആഘോഷങ്ങളുമായി മെഹന്തി ചടങ്ങും നടത്തിയിരുന്നു. പിതാവിന്റെ ഏകാന്തതയും, ബോറടിയും മാറാനും, കുറച്ച് ആക്ടീവാകാനുമാണ് വിവാഹം കഴിപ്പിച്ചതെന്നാണ് മക്കൾ പറയുന്നത് .

പരിപാടിയിൽ 100-ലധികം ഗ്രാമവാസികളും എത്തിയിരുന്നു.വിവാഹത്തിൽ താൻ വളരെ സന്തോഷവാനാണെന്ന് ബഷീറും പറയുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by