കൊച്ചി: തട്ടിപ്പിന് ഇരയായവരില്‍ കൂടുതല്‍ പേരും സാധാരണക്കാരായ സ്ത്രീകളാണ്. പാതി വിലയ്‌ക്ക് വാഹനം ലഭിക്കുമെന്നറിഞ്ഞ് കടം വാങ്ങിയും സ്വര്‍ണം പണയപ്പെടുത്തിയുമാണ് ഇവരില്‍ പലരും പണമടച്ചത്. പിന്നീട് വാഹനം കിട്ടാതായതോടെ പരാതിയുമായി എത്തുകയായിരുന്നു. വിവിധ കമ്പനികളുടെ സിഎസ്ആര്‍ ഫണ്ട് ലഭിക്കുമെന്ന് വാഗ്ദാനം നല്‍കിയാണ് പ്രതി തട്ടിപ്പ് നടത്തിയത്. കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ പല കമ്പനികള്‍ക്കും ഇക്കാര്യത്തെ പറ്റി അറിവില്ലായിരുന്നു.
2022 മുതല്‍ പൊതുജനങ്ങളെ സ്‌കൂട്ടര്‍, ഹോം അപ്ലയന്‍സ്, വാട്ടര്‍ ടാങ്ക്, വളങ്ങള്‍, ലാപ്‌ടോപ്, തയ്യല്‍ മെഷീന്‍ എന്നിവ 50% ഇളവില്‍ നല്‍കുമെന്ന് സംസ്ഥാനത്ത് ഉടനീളം പ്രചരിപ്പിച്ച് സന്നദ്ധ സംഘടനകളെയും മറ്റ് സീഡ് സൊസൈറ്റികളെയും സ്വാധീനിച്ചാണ് പ്രതി തട്ടിപ്പ് നടത്തിയത്. നിരവധി കമ്പനികളുടെ അക്കൗണ്ടുകളും ഇതിനായി പ്രതി സ്വന്തം പേരിലെടുത്ത് ഉപയോഗിച്ച് വന്നിരുന്നു.
ജൈവഗ്രാമം എന്ന പേരില്‍ കുറഞ്ഞ വിലയ്‌ക്ക് കൃഷി ഉപകരണങ്ങള്‍ വാഗ്ദാനം ചെയ്ത് കര്‍ഷകരെയും അനന്ദു കബളിപ്പിച്ചെന്ന സൂചന പോലീസിന് കിട്ടിയിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായി തട്ടിപ്പിന് ഇരയായവര്‍ നൂറു കണക്കിന് പരാതികളുമായി എത്തിയതോടെ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാനുള്ള ആലോചനയിലാണ് പോലീസ്. കേസുകളുടെ എണ്ണം കൂടുന്ന നിലയില്‍ കൊച്ചി ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം കേസ് അന്വേഷണം ഏറ്റെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക