Friday, June 20, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കെഎച്ച്എന്‍എ കേരള കോണ്‍ക്ലേവ്: സനാതന ധര്‍മ്മത്തിന്റെ പ്രൗഢഗംഭീര സാക്ഷ്യം

Janmabhumi Online by Janmabhumi Online
Feb 5, 2025, 10:47 pm IST
in Marukara
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: സനാതനധര്‍മ്മ പ്രചരണത്തിനായി അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ രജതജൂബിലി ആഘോഷങ്ങളുടെ മുന്നോടിയായി നടന്ന കേരള കോണ്‍ക്ലേവ് പ്രൗഢവും അര്‍ത്ഥവത്തുമായിരുന്നു. അങ്കമാലി അഡ്‌ലക്‌സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ‘കെഎച്ച്എന്‍എ ഫോര്‍ കേരള’ എന്ന പേരില്‍ നടന്ന പരിപാടിയില്‍ ആര്‍ഷദര്‍ശനം സാഹിത്യരംഗത്ത് നടത്തിയ സമഗ്ര സംഭാവനകള്‍ക്കുള്ള നാലാമത് ആര്‍ഷദര്‍ശന പുരസ്‌കാരം നിരൂപണരംഗത്തെ മഹാമനീഷി ഡോ. എം. ലീലാവതിക്ക് സമര്‍പ്പിച്ചു. സമഗ്ര സംഭാവനകള്‍ക്കുള്ള ചലച്ചിത്ര പ്രതിഭ പുരസ്‌കാരം നടനും സംവിധായകനുമായ ശ്രീനിവാസന് സമ്മാനിച്ചു.

രജതജൂബിലിയുടെ ഭാഗമായി കേരളത്തിലെ നിര്‍ദ്ധനരായ കുടുംബങ്ങള്‍ക്ക് കൈത്താങ്ങാവുന്ന ‘സ്‌നേഹോപഹാരം’ പദ്ധതിയില്‍ ഒരു കോടി രൂപയുടെ വിതരണവും നടന്നു. പ്രൊഫഷണല്‍ വിദ്യാഭ്യാസം, വിധവാ പെന്‍ഷന്‍, ക്ഷേത്ര കലാകാരന്മാര്‍ക്ക് ക്ഷേമനിധി, വനവാസി സഹായനിധി, സ്ത്രീകള്‍ക്ക് ബിസിനസ് പദ്ധതി, ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സഹായം, രോഗിയായ ഗൃഹനാഥനുള്ള കുടുംബങ്ങള്‍ക്ക് സഹായം തുടങ്ങിയ വ്യക്തിഗത സഹായങ്ങള്‍ക്ക് പുറമേ ബാലാശ്രമങ്ങള്‍, സ്‌കൂളുകള്‍, ലൈബ്രറികള്‍, വൃദ്ധസദനങ്ങള്‍, തൊഴില്‍ സംരംഭങ്ങള്‍, സന്നിധാനം പദ്ധതി എന്നിവക്ക് സ്ഥാപനതല ധനസഹായം നല്‍കി.

പ്രവേശികം, ആര്‍ഷം ശ്രേഷ്ഠം, സംഗീതോത്സവം, പ്രൗഢം ഗംഭീരം, സ്‌നേഹോപഹാരം എന്നിങ്ങനെ അഞ്ച് സെഷനുകളായുള്ള കേരള കോണ്‍ക്ലേവ് വിജയകരമായി നടന്നു.

വേദി ഉണര്‍ത്തിക്കൊണ്ടുള്ള ഞെരളത്ത് ഹരി ഗോവിന്ദന്റെ സോപാന സംഗീതവും, കലാമണ്ഡലം ശിവരാമനും സംഘവും അവതരിപ്പിച്ച പഞ്ചവാദ്യവും പരിപാടിയുടെ ഉദ്ഘാടനഘടകമായി. കെഎച്ച്എന്‍എ തീം സോങ്ങിനെ തുടര്‍ന്ന് ആര്‍ഷദര്‍ശന പുരസ്‌കാര സമര്‍പ്പണ ചടങ്ങ് നടന്നു. പുരസ്‌കാര സമിതി കോചെയര്‍ സുരേന്ദ്രന്‍ നായരുടെ സ്വാഗത പ്രസംഗത്തിനുശേഷം വിശിഷ്ടാതിഥികളും ഭാരവാഹികളും ചേര്‍ന്ന് ഭദ്രദീപം തെളിച്ചു. ‘ആര്‍ഷദര്‍ശനം സാഹിത്യത്തില്‍’ എന്ന വിഷയത്തില്‍ നിരൂപകന്‍ ഡോ. എം. തോമസ് മാത്യു പ്രഭാഷണം നടത്തി. സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍ ആര്‍ഷദര്‍ശന പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തി. കെഎച്ച്എന്‍എ പ്രസിഡന്റ് ഡോ. നിഷ പിള്ള പുരസ്‌കാരം സമ്മാനിച്ചു. ഡോ. എം. ലീലാവതിക്കു വേണ്ടി മകന്‍ എം. വിനയകുമാര്‍ പുരസ്‌കാരം ഏറ്റുവാങ്ങി.

മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, സൂര്യകൃഷ്ണമൂര്‍ത്തി, പത്മശ്രീ സഞ്ജയ് സഗ്‌ദേവ്, അഡ്വ. എസ്. ജയശങ്കര്‍, കെഎച്ച്എന്‍എ ഭാരവാഹികളായ മധു ചെറിയേടത്ത്, രഘുവരന്‍ നായര്‍, മുന്‍ അധ്യക്ഷന്മാരായ മന്മഥന്‍ നായര്‍, അനില്‍കുമാര്‍ പിള്ള, വെങ്കിട് ശര്‍മ്മ, എം ജി മേനോന്‍, ടി എന്‍ നായര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഡോ. സുകുമാര്‍ കാനഡ രചിച്ച ‘കൈലാസ ദര്‍ശനം’ പുസ്തകം സി. രാധാകൃഷ്ണന്‍ പ്രകാശനം ചെയ്തു. രാധാകൃഷ്ണന്‍ നായര്‍ ചിക്കാഗോ നന്ദിപറഞ്ഞു.

സുഗതകുമാരി കവിതകള്‍ കോര്‍ത്തിണക്കി മണക്കാല ഗോപാലകൃഷ്ണനും സംഘവും അവതരിപ്പിച്ച ‘സുഗത സംഗീതം’ വേറിട്ട അനുഭവമായി. ദിവ്യാ നായര്‍, സിജു കുമാര്‍, ആതിര ജനകന്‍ എന്നിവര്‍ ‘റിഥംസ് ഓഫ് ദ എപ്പിക്‌സ്’ എന്ന പേരില്‍ നടത്തിയ ഫ്യൂഷന്‍ സംഗീതം ശ്രവണസുഖം നല്‍കി.

പ്രൗഢം ഗംഭീരം എന്ന പേരിട്ട ചടങ്ങിലാണ് കെഎച്ച്എന്‍എ ചലച്ചിത്ര പുരസ്‌കാരം ശ്രീനിവാസന് സമ്മാനിച്ചത്. സ്ഥാപക പ്രസിഡന്റ് മന്മഥന്‍ നായര്‍ ഷാള്‍ അണിയിച്ചു. ഡോ. നിഷ പിള്ള പുരസ്‌കാരം നല്‍കി. കുമ്മനം രാജശേഖരന്‍ അധ്യക്ഷ പ്രസംഗം നടത്തി. ഡോ. രഞ്ജിത് പിള്ള, കുട്ടി മേനോന്‍, വീണ പിള്ള എന്നിവര്‍ സംസാരിച്ചു. സൂര്യാ കൃഷ്ണ മൂര്‍ത്തി, ഡോ. ഇന്ദിരാ രാജന്‍ എന്നിവര്‍ക്ക് പ്രത്യേക ആദരവ് നല്‍കി. 

ശബരിമലയിലെത്തുന്ന ഭക്തര്‍ക്കു ഭക്ഷണം നല്‍കാന്‍ കെഎച്ച്എന്‍എ സ്വരൂപിച്ച സന്നിധാനം നിധി പദ്ധതിയെക്കുറിച്ച് ട്രഷറര്‍ രഘുവരന്‍ നായര്‍ സംസാരിച്ചു. മുന്‍ പ്രസിഡന്റ് എം.ജി. മേനോന്‍ സന്നിധാനം നിധി കുമ്മനം രാജശേഖരന് കൈമാറി.

മാധ്യമ പ്രവര്‍ത്തകരായ അഡ്വ. എസ്. ജയശങ്കര്‍,രാജേഷ് പിള്ള, ശ്രീജിത്ത് പണിക്കര്‍, വായുജിത്ത്, എന്നിവര്‍ക്ക് യഥാക്രമം ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായ രഞ്ജിനി പിള്ള, സോമരാജന്‍ നായര്‍, കേരള കോര്‍ഡിനേറ്റര്‍ പി ശ്രീകുമാര്‍ എന്നിവര്‍ പുരസ്‌ക്കാരങ്ങള്‍ സമ്മാനിച്ചു.

സ്‌നേഹോപഹാരം ചടങ്ങിലായിരുന്നു ഒരു കോടിയുടെ സേവാ പദ്ധതികളുടെ ധനസഹായ വിതരണം. സ്ഥാപനങ്ങള്‍ക്ക് സഹായ വിതരണത്തില്‍ മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ പങ്കെടുത്തു. ഡോ. വേണുഗോപാല്‍ മേനോന്‍ (പ്രൊഫഷണല്‍ വിദ്യാഭ്യാസം), ഡോ. ജയരാമന്‍ (വിധവാ പെന്‍ഷന്‍), രാം നായര്‍ (ആരോഗ്യ പ്രശ്‌നങ്ങളുള്ള കുടുംബം), മധു ചെറിയേടത്ത് (ദിവ്യാംഗര്‍), ഗോവിന്ദന്‍ നായര്‍ (ക്ഷേത്രകലാകാരന്മാര്‍), കുട്ടിമേനോന്‍ (ബിസിനസ് പദ്ധതി) എന്നിവരും ധനസഹായ വിതരണം ചെയ്തു. സേവാ പദ്ധതിയുടെ മുഖ്യ പ്രായോജകരായ ഗോപാലകൃഷ്ണന്‍ നായര്‍(തറവാട് ഹോംസ്) ഡോ. മധു ചെറിയേടത്ത്, ഡോ. ജയ് കെ രാമന്‍, അപ്പന്‍ മേനോന്‍, ഹരിപിള്ള എന്നിവരെ വി മുരളീധരന്‍ കെ എച്ച് എന്‍ എ മെമെന്റോ നല്‍കി ആദരിച്ചു.

പത്മശ്രീ ഡോ. സഞ്ജയ് സഗ്‌ദേവ് മുഖ്യപ്രഭാഷണം നടത്തി. സേവാ ഫോറം ചെയര്‍മാന്‍ ഡോ. ജയ്‌കെ രാമന്‍ സ്വാഗതവും കെഎച്ച്എന്‍എ ജനറല്‍ സെക്രട്ടറി മധു ചെറിയേടത്ത് നന്ദിയും പറഞ്ഞു.

Tags: KHNA convention
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഉദ്ഘാടന സഭ- പി ശ്രീകുമാര്‍, സൂര്യ കൃഷ്ണമൂര്‍ത്തി, അശോകന്‍ കേശവന്‍, ബാഹുലേയന്‍ രാഘവന്‍, കുമ്മനം രാജശേഖരന്‍, നമ്പി നാരായണന്‍, ശ്രീകുമാരന്‍ തമ്പി, ഡോ രാംദാസ് പിളള, ജി. കെ. പിള്ള, തന്ത്രി പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട്, ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, സ്വാമി ചിദാനന്ദപുരി, ഗൗരി പാര്‍വതി ബായി തമ്പുരാട്ടി, ഉദിത് ചൈതന്യ, സുരേഷ് നായര്‍, രാമസ്വാമി, ഡോ. ഗീതാ രാമസ്വാമി, കെ മധു.
Varadyam

വേദമയം ഹൂസ്റ്റണ്‍ കണ്‍വന്‍ഷന്‍

Marukara

അശ്വമേധം പൂർത്തിയാക്കി; കെ.എച്ച്.എൻ.എ. വിരാട് സ്വരൂപത്തിലേക്ക്

Marukara

കെഎച്ച്എന്‍എ കര്‍മ്മയോഗി പുരസ്‌ക്കാരം കുമ്മനം രാജശേഖരന്‍ ഏറ്റുവാങ്ങി.

അമേരിക്കയില്‍ സംഘടിപ്പിച്ച കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ കണ്‍വന്‍ഷന്റെ ഉദ്ഘാടനവേദി
World

അമേരിക്കയുടെ സ്ഥാപിത മൂല്യങ്ങള്‍ ഹൈന്ദവ മൂല്യങ്ങളോട് സാദൃശ്യമുള്ളവ: വിവേക് രാമസ്വാമി

US

കെഎച്ച്എന്‍എ കണ്‍വന്‍ഷന്‍ നാളെ ഹൂസ്റ്റണില്‍ തുടങ്ങും

പുതിയ വാര്‍ത്തകള്‍

പിതാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ പ്രതി പത്തു വര്‍ഷത്തിനുശേഷം പിടിയില്‍

ട്രംപിനോട് നോ പറഞ്ഞ മോദിയ്‌ക്ക് സമൂഹമാധ്യമങ്ങളില്‍ കയ്യടി;അസിം മുനീറിനെയും മോദിയെയും ഒരു വേദിയില്‍ ഇരുത്താനുള്ള ട്രംപ് തന്ത്രം പൊളിച്ച് മോദി

സിപിഎം ജാഥയ്‌ക്കിടെ ഇസ്രയേല്‍ അനുകൂല മുദ്രാവാക്യം: 52കാരി അറസ്റ്റില്‍

സംസ്ഥാന സര്‍ക്കാര്‍ 2000 കോടി രൂപ വായ്പ എടുക്കുന്നു

‘ശ്രീരാമനെ അറിയില്ല’: ജയ് ശ്രീറാം വിളിക്കുന്നത് കൊലപാതകികളാണെങ്കിൽ എത്രയോ തീവ്രവാദികൾ അള്ളാഹു അക്ബർ പറയുന്നു.

കോട്ടയത്ത് വയോധികന്‍ കുത്തേറ്റു മരിച്ചു

സ്റ്റാലിന്‍ (വലത്ത്) യോഗി ആദിത്യനാഥ് (ഇടത്ത്) പവന്‍ കല്യാണ്‍ (നടുവില്‍)

തമിഴ്നാടിലെ മുരുകന്‍ ഉത്സവം; 27 രാജ്യങ്ങളില്‍ നിന്നും മുരുകഭക്തര്‍ ; യോഗിയും പവന്‍ കല്യാണും എത്തും; ഉറക്കം നഷ്ടപ്പെട്ട് ഡിഎംകെ സര്‍ക്കാര്‍

പത്തനംതിട്ടയില്‍ നവജാത ശിശു കൊല്ലപ്പെട്ട സംഭവം: മാതാവിനെതിരെ കൊലക്കുറ്റം ചുമത്തും

ഖമേനിയെ തൊട്ടാൽ കളി മാറും ; കുഴപ്പങ്ങൾ ഉണ്ടാകും ; ഇറാഖിലെ ഷിയ പുരോഹിതൻ ആയത്തുള്ള അലി സിസ്താനിയുടെ മുന്നറിയിപ്പ്

കാറിടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരിക്ക്: അധ്യാപികയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍വാഹന വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies