Kerala

കൊല്ലം നഗരസഭയില്‍ മേയര്‍ സ്ഥാനത്തെ ചൊല്ലി കലഹം: ഡെപ്യൂട്ടി മേയര്‍ അടക്കം രണ്ട് സി പി ഐ അംഗങ്ങള്‍ രാജിവെച്ചു

അടുത്ത തിങ്കളാഴ്ച രാജിവെയ്ക്കുമെന്ന് മേയര്‍ പ്രസന്ന ഏണസ്റ്റ്

Published by

കൊല്ലം: നഗരസഭ ചെയര്‍മാന്‍ പദവി സിപിഎം വിട്ടുനില്‍ക്കാത്തതിനെ തുടര്‍ന്ന് പ്രതിഷേധ സൂചകമായി ഡെപ്യൂട്ടി മേയര്‍ അടക്കം രണ്ട് സി പി ഐ അംഗങ്ങള്‍ രാജിവെച്ചു. പാര്‍ട്ടി തീരുമാനപ്രകാരമാണ് രാജി.

അതേസമയം താന്‍ അടുത്ത തിങ്കളാഴ്ച രാജിവെയ്‌ക്കുമെന്ന് മേയര്‍ പ്രസന്ന ഏണസ്റ്റ് പറഞ്ഞു.

വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് സിപിഎം മേയര്‍ രാജിവെക്കണമെന്നും ഇല്ലെങ്കില്‍ സ്റ്റാന്റിംഗ് ചെയര്‍മാന്‍ സ്ഥാനങ്ങള്‍ സിപിഐ രാജിവെക്കുമെന്നായിരുന്നു പാര്‍ട്ടി സി പി എമ്മിന് അന്ത്യശാസനം നല്‍കിയത്. എന്നാല്‍ മേയറുടെ രാജി ഉണ്ടാകാതെ വന്നതോടെയാണ് ഡെപ്യൂട്ടി മേയര്‍ സ്ഥാനമടക്കം സ്റ്റാന്റിംഗ് ചെയര്‍മാന്‍ സ്ഥാനങ്ങള്‍ സിപി ഐ രാജിവെച്ചത്.

നാലുവര്‍ഷം സി പി എമ്മിനും അവസാന ഒരു വര്‍ഷം സി പി ഐ യ്‌ക്കും മേയര്‍ സ്ഥാനം നല്‍കാമെന്നായിരുന്നു ഇടതു മുന്നണിയ്‌ക്കുള്ളിലെ മുന്‍ ധാരണ.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by