India

പ്രധാനമന്ത്രി നരേന്ദ്രമോദി ബുധനാഴ്ച മഹാകുംഭമേളയില്‍ പങ്കെടുക്കും

ചൊവ്വാഴ്ച ഭൂട്ടാന്‍ രാജാവ് ജിഗ്മി ഖെസര്‍ നംഗെല്‍ വാംഗ്ചുക്ക് കുഭമേളയില്‍ പങ്കെടുത്തു

Published by

ന്യൂദല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദി ബുധനാഴ്ച മഹാകുംഭമേളയില്‍ പങ്കെടുക്കും. പ്രയാഗ് രാജ് ത്രിവേണി സംഗമത്തില്‍ പൂജയിലും സ്‌നാനത്തിലും അദ്ദേഹം പങ്കെടുക്കും.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും സന്യാസിമാരും പ്രധാനമന്ത്രിക്കൊപ്പം സ്‌നാനത്തില്‍ പങ്കെടുക്കും.ഇതിന്റെ ഭാഗമായി സ്ഥലത്ത് കനത്ത സുരക്ഷയൊരുക്കും.

ചൊവ്വാഴ്ച ഭൂട്ടാന്‍ രാജാവ് ജിഗ്മി ഖെസര്‍ നംഗെല്‍ വാംഗ്ചുക്ക് കുഭമേളയില്‍ പങ്കെടുത്തു. പൂജയും സ്‌നാനവും നടത്തി.

രണ്ട് ദിവസം മുമ്പ് ഉപരാഷ്‌ട്രപതി ജഗി ദീപ് ധന്‍കര്‍ കുഭമേളയില്‍ എത്തി സ്‌നാനം നടത്തിയിരുന്നു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഉള്‍പ്പെടെ കേന്ദ്രമന്ത്രിമാരും കുഭമേളയ്‌ക്കെത്തിയിരുന്നു.

രാജ്യത്തും പുറത്തും നിന്ന് ലക്ഷക്കണക്കിന് ആള്‍ക്കാരാണ് കുംഭമേളയ്‌ക്കെത്തി കൊണ്ടിരിക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by