Kerala

ലോകചാമ്പ്യന്‍ പട്ടത്തിന്റെ ചൂടാറും മുന്‍പ് രണ്ട് ഉറ്റ സുഹൃത്തുക്കളില്‍ നിന്നും തോല്‍വിയുടെ കയ്പറി‌‌ഞ്ഞ് ഗുകേഷ്; വേദന താങ്ങാനാകാതെ ഗുകേഷ്

ടാറ്റാ സ്റ്റീല്‍ ചെസ്സിലെ ചാമ്പ്യനാകണമെന്ന് ഗുകേഷ് ഏറെ ആഗ്രഹിച്ചതാണ്. കഴിഞ്ഞ വര്‍ഷം ചൈനീസ് താരമായ വെയ് യിയോട് തോല്‍വി ഏറ്റുവാങ്ങിയാണ് ഗുകേഷിന് ടാറ്റാ സ്റ്റീല്‍ ചെസ് കിരീടം നഷ്ടമായത്. ഇക്കുറി ലോക ചാമ്പ്യന്‍ പട്ടം അണിഞ്ഞെത്തിയ ഗുകേഷിന് പ്രതീക്ഷകള്‍ വാനോളമായിരുന്നു. 12 റൗണ്ടുവരെ കാര്യങ്ങള്‍ ഭംഗിയായിരുന്നു. ആറ് ജയം. പിന്നെ സമനിലകള്‍ മാത്രം. തോല്‍വിയില്ല.

Published by

വെയ്ക് ആന്‍ സീ (നെതര്‍ലാന്‍റ്സ്) : ടാറ്റാ സ്റ്റീല്‍ ചെസ്സിലെ ചാമ്പ്യനാകണമെന്ന് ഗുകേഷ് ഏറെ ആഗ്രഹിച്ചതാണ്. കഴിഞ്ഞ വര്‍ഷം ചൈനീസ് താരമായ വെയ് യിയോട് തോല്‍വി ഏറ്റുവാങ്ങിയാണ് ഗുകേഷിന് ടാറ്റാ സ്റ്റീല്‍ ചെസ് കിരീടം നഷ്ടമായത്. ഇക്കുറി ലോക ചാമ്പ്യന്‍ പട്ടം അണിഞ്ഞെത്തിയ ഗുകേഷിന് പ്രതീക്ഷകള്‍ വാനോളമായിരുന്നു. 12 റൗണ്ടുവരെ കാര്യങ്ങള്‍ ഭംഗിയായിരുന്നു. ആറ് ജയം. പിന്നെ സമനിലകള്‍ മാത്രം. തോല്‍വിയില്ല.

ഇനി മാഗ്നസ് കാള്‍സനെപ്പോലെ ചെസ്സില്‍ തോല്‍വി അറിയാത്ത ലോക ചാമ്പ്യനാകുമോ ഗുകേഷ് എന്ന് വരെ വിശേഷണങ്ങള്‍ ഉണ്ടായി. ഇനി ചെസ്സില്‍ വരാനിരിക്കുന്നത് ഗുകേഷ് യുഗമാണെന്ന് വരെ വിലയിരുത്തല്‍ ഉണ്ടായി. കാരണം 2013ല്‍ ആദ്യമായി ലോക ചാമ്പ്യനായശേഷം ഏറെക്കാലത്തേക്ക് (ഏകദേശം 200 ഗെയിമുകളോ മറ്റോ) മാഗ്നസ് കാള്‍സന്‍ തോറ്റിട്ടേയില്ലായിരുന്നു. അതേ സമയം 2023ല്‍ ലോകചാമ്പ്യനായ ചൈനയുടെ ഡിങ്ങ് ലിറനാകട്ടെ, ലോക ചെസ് ചാമ്പ്യനായ ശേഷം തുടര്‍ച്ചയായ തോല്‍വികളായിരുന്നു. അതോടെ ഡിങ്ങ് ലിറന് ലോകകിരീടം ഒരു ഭാരമാണെന്ന് വരെ വിമര്‍ശനമുണ്ടായി.

എന്തായാലും ഗുകേഷ് ഇതില്‍ രണ്ടിലും പെടില്ല. ഡിങ്ങ് ലിറനെപ്പോലെ ഗുകേഷ് തോറ്റില്ല. ടാറ്റാ സ്റ്റീല്‍ ചെസ്സില്‍ 12 ഗെയിമുകള്‍ തോല്‍വിയില്ലാതെ മുന്നേറി. ഒടുവില്‍ 13ാം ഗെയിമില്‍ അര്‍ജുന്‍ എരിഗെയ്സിയാണ് ആദ്യമായി ഗുകേഷ് എന്ന ലോകചാമ്പ്യനെ തോല്‍പിച്ചത്. മാഗ്നസ് കാള്‍സന്‍ ‘മാഡ് മേന്‍’ (Mad man) എന്ന് വിളിച്ച താരമാണ് അര്‍ജുന്‍ എരിഗെയ്സി. ലോക റാങ്കിങ്ങില്‍ ഗുകേഷ് അഞ്ചാമതാണെങ്കില്‍ നാലാമത് നില്‍ക്കുന്ന താരം. 12ാം ഗെയിമില്‍ അര്‍ജുന്‍ എരിഗെയ്സി മലര്‍ത്തിയടിച്ചത് ഉസ്ബെക്കിസ്ഥാന്റെ നോദിര്‍ബെക് അബ്ദുസത്തൊറോവിനെയാണ്. എന്തായാലും ഗുകേഷും അര്‍ജുനും തമ്മില്‍ കളിയാരംഭിച്ചത് പെട്രോഫ് ഡിഫന്‍സ് എന്ന ഓപ്പണിംഗ് ശൈലിയിലായിരുന്നു. ഗുകേഷ് കിംഗ് സൈഡില്‍ കാസില്‍ ചെയ്തപ്പോള്‍ ക്വീന്‍സൈഡില്‍ കാസില്‍ ചെയ്യുകയായിരുന്നു അര്‍ജുന്‍ എരിഗെയ്സി. പിന്നീട് കാലാളുകളെ ഉപയോഗിച്ച് അര്‍ജുന്‍ എരിഗെയ്സിയുടെ ക്വീന്‍ സൈഡില്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. പകരം അര്‍ജുന്‍ ഗുകേഷിന്റെ കിംഗ് സൈഡില്‍ ആക്രമണം അഴിച്ചുവിട്ടു. എച്ച് ഫയലിലെ കാലാളും ക്വീനും ഉപയോഗിച്ചായിരുന്നു ഈ ആക്രമണം. അതില്‍ ഗുകേഷ് അല്‍പം പതറിപ്പോയി. മെല്ലെ അര്‍ജുന്‍ ആക്രമണത്തിലും ഗുകേഷ് പ്രതിരോധത്തിലും മുന്നേറി. ഒടുവില്‍ അസാധാരണ നീക്കത്തില്‍ ഗുകേഷിന്റെ ക്വീനിനെ കുടുക്കിയതോടെ ഗുകേഷിന് തോല്‍വി സമ്മതിക്കേണ്ടിവന്നു.

പിന്നീട് രണ്ടു പേര്‍ക്കു എട്ടര പോയിന്‍റായതിനാല്‍ ടൈ ബ്രേക്ക് ചെയ്യാന്‍ ഗുകേഷിന് പ്രജ്ഞാനന്ദയുമായി ബ്ലിറ്റ്സ് ഗെയിം കളിക്കേണ്ടി വന്നു. ഇതില്‍ കാറ്റലന്‍ ഓപ്പണിംഗില്‍ കളിച്ച ആദ്യ ഗെയിം ഗുകേഷ് ജയിച്ചപ്പോള്‍ രണ്ടാം ഗെയിം പ്രജ്ഞാനന്ദ ജയിച്ചു. ഗുകേഷിന്റെ രണ്ടാമത്തെ തോല്‍വി. ബ്ലിറ്റ്സ് 1-1 സമനിലയിലായതോടെ വിജയിയെ തീരുമാനിക്കാന്‍ സഡന്‍ഡെത്ത്. കുറെക്കൂടി വേഗം കൂടിയ ഗെയിം. ഇതില്‍ ലണ്ടന്‍ സിസ്റ്റംസിലാണ് ഇരുവരും കളിച്ചത്. പക്ഷെ ഇതിലും പ്രജ്ഞാനന്ദ ഗുകേഷിനെ തോല്‍പിച്ചു. ഇതോടെ ഗുകേഷിന് മൂന്നാമത്തെ തോല്‍വി. ആഘാതം താങ്ങാനാവാതെ ശിരസ്സ് പിന്നിലെക്കെറിഞ്ഞ് ഗുകേഷ് കുറെ നേരെ ഇരുന്നു. അന്നേരം പ്രജ്ഞാനന്ദ വിജയലഹരിയിലായിരുന്നു.

ഇവിടെ ഗുകേഷിന്റെ ഹൃദയം നുറുങ്ങാന്‍ പല കാരണങ്ങളുണ്ട്. ഒന്ന് കഴിഞ്ഞ വര്‍ഷവും ടാറ്റാ സ്റ്റീല്‍ ചെസ്സിന്ഞറെ ഫൈനലില്‍ ഗുകേഷ് എത്തിയതാണ്. എന്നാല്‍ ചൈനയുടെ വെയ് യീയുമായി തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു. ഇക്കുറി ടാറ്റാ സ്റ്റീല്‍ കീരിടവും കൂടി നേടിയാല്‍ ലോക ചെസ് കിരീടത്തിനൊപ്പം മറ്റൊരു വന്‍വിജയം കൂടി ചേര്‍ത്തുവെയ്‌ക്കാം എന്ന് ഗുകേഷ് ആഗ്രഹിച്ചതില്‍ തെറ്റുപറയാനാവില്ല.  പക്ഷെ അത് നടന്നില്ല. ചിലപ്പോഴൊക്കെ നമ്മുടെ സ്വപ്നങ്ങള്‍ ചിതറിപ്പോകുന്നു. ഇവിടെ ഗുകേഷിന്റെ ലോകചെസ് കിരീടനേട്ടത്തിന്റെ പ്രഭാവലയം തകര്‍ത്തത് സ്വന്തം നാട്ടുകാരായ സുഹൃത്തുക്കള്‍ തന്നെ- പ്രജ്ഞാനന്ദയും അര്‍ജുന്‍ എരിഗെയ്സിയും. പക്ഷെ പ്രൊഫഷണല്‍ ചെസ്സില്‍ സൗഹൃദമില്ല. പോരാട്ടം മാത്രം. പോരാട്ടവേദിയില്‍ നിന്നും പുറത്തിറങ്ങിയാല്‍ തമാശയാകാം. അതുകൊണ്ടാകാം ടാറ്റാ സ്റ്റീല്‍ ചെസ്സിലെ കമന്‍റേറ്ററുടെ ചോദ്യത്തിന് ഞാന്‍ അര്‍ജുന്‍ എരിഗെയ്സിക്ക് നല്ലൊരു പാര്‍ട്ടി കൊടുക്കും എന്ന് പ്രജ്ഞാനന്ദ പറഞ്ഞത്.

ഇതോടെ ടാറ്റാ സ്റ്റീല്‍ കപ്പ് നേടാത്ത അഞ്ച് ലോകചാമ്പ്യന്‍മാരുടെ കൂട്ടത്തിലേക്ക് ഗുകേഷും ചേര്‍ന്നിരിക്കുന്നു. 1938 മുതലുള്ള ടാറ്റാ സ്റ്റീല്‍ ചെസ്സിന്റെ ചരിത്രം എടുത്താല്‍ അഞ്ച് ലോകചെസ് ചാമ്പ്യന്മാര്‍ക്ക് ടാറ്റാ സ്റ്റീല്‍ ചെസ് കിരീടം നേടാനായില്ല. നിര്‍ഭാഗ്യവാന്‍മാരായ ആ രോകചാമ്പ്യന്മാര്‍ ഇവരാണ്- അലക്സാണ്ടര്‍ അലെഖിന്‍, വാസിലി സ്മിസ്ലോവ്, ബോബി ഫിഷര്‍, ഡിങ്ങ് ലിറന്‍, ഗുകേഷ്.

ഗുകേഷിനെ തോല്‍പിച്ച അര്‍ജുന്‍ എരിഗെയ്സിയുടെ ഗെയിം

ഗുകേഷിനെ രണ്ട് തവണ തോല്‍പിച്ച പ്രജ്ഞാനന്ദയുടെ ടൈബ്രേക്ക് മത്സരം

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക