Kerala

ബോബി ചെമ്മണ്ണൂരിന് ജയിലില്‍ വഴിവിട്ട സഹായം: സസ്‌പെന്‍ഷനിലുള്ള ജയില്‍ ഡിഐജിക്കും കാക്കനാട് ജില്ല ജയില്‍ സൂപ്രണ്ടിനുമെതിരെ കേസ്

ജയിലില്‍ നിന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി

Published by

എറണാകുളം: ബോബി ചെമ്മണ്ണൂരിന് ജയിലില്‍ വഴിവിട്ട സഹായം ചെയ്തതിന് സസ്‌പെന്‍ഷനിലുള്ള ജയില്‍ ഡിഐജി അജയകുമാര്‍, കാക്കനാട് ജില്ല ജയില്‍ സൂപ്രണ്ട് രാജു എബ്രഹാം അടക്കം എട്ടു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇന്‍ഫോപാര്‍ക്ക് പൊലീസാണ് കേസടുത്തത്.

ജയിലില്‍ നിന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി.ജയിലിനുള്ളില്‍ വച്ച് ബോബി ചെമ്മണ്ണൂരിന് അനധികൃതമായി പണം കൈമാറി എന്നും പരാതി ഉണ്ട്.

സ്ത്രീത്വത്തെ അപമാനിച്ചെന്ന് കാട്ടി നടി നല്‍കിയ പരാതിയില്‍ കാക്കനാട് ജില്ല ജയിലില്‍ റിമാന്‍ഡിലായിരിക്കെയാണ് ബോബി ചെമ്മണ്ണൂരിന് ജയിലില്‍ വഴിവിട്ട സന്ദര്‍ശനത്തിന് ജയില്‍ ഡിഐജി അവസരം ഒരുക്കിയത്. ബോബി ചെമ്മണ്ണൂരുമായി ബന്ധപ്പെട്ട ആളുകളെ ജയിലില്‍ എത്തിച്ച രണ്ടുമണിക്കൂര്‍ നേരം സൂപ്രണ്ടിന്റെ മുറിയില്‍ വ്യവസായിയുമായി സംസാരിക്കാന്‍ അവസരം ഉണ്ടാക്കുകയായിരുന്നു.

സംഭവം വിവാദമായതോടെ നിലവില്‍ മധ്യ മേഖല ജയില്‍ ഡിഐജിയും,ജയില്‍ സൂപ്രണ്ടും അടക്കം സസ്‌പെന്‍ഷനിലാണ്.ഇതിന് പിന്നാലെയാണ് ജയില്‍ അധികൃതര്‍ നല്‍കിയ പരാതിയില്‍ ഇന്‍ഫോപാര്‍ക്ക് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

കണ്ടാലറിയാവുന്ന ആറുപേരും കേസില്‍ പ്രതികളാണ്. ഇതില്‍ രണ്ടുപേര്‍ വനിതകളാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by