Automobile

കെ.എസ്.ആര്‍.ടി.സി ഡ്രൈവിംഗ് സ്‌കൂള്‍ നേടിയത് 27 ലക്ഷത്തിലധികം രൂപയുടെ ലാഭമെന്ന് മന്ത്രി

Published by

തിരുവനന്തപുരം: കെ.എസ്. ആര്‍.ടി.സി ആരംഭിച്ച ഡ്രൈവിംഗ് സ്‌കൂള്‍ പദ്ധതി ആറു മാസം പിന്നിടുമ്പോള്‍ 27,86,522 ലക്ഷം രൂപയുടെ ലാഭം നേടിയെന്ന് ഗതാഗത മന്ത്രി കെ. ബി ഗണേഷ് കുമാര്‍. ഇതുവരെ 661 പേര്‍ ഡ്രൈവിംഗ് പഠനത്തിന് ചേര്‍ന്നു. കെ.എസ്.ആര്‍.ടി.സി ഡ്രൈവിംഗ് സ്‌കൂളില്‍ പഠനം കഴിഞ്ഞ് ഇറങ്ങുന്ന കുട്ടികള്‍ സധൈര്യം സ്വന്തം വണ്ടി ഓടിച്ചു പോകും എന്ന വാക്കു പാലിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എല്ലാ കെഎസ്ആര്‍ടിസി ബസുകളിലും അകത്തും പുറത്തും ക്യാമറ ഘടിപ്പിക്കും. യാത്രക്കാര്‍ കൈ കാണിച്ചിട്ട് ബസ് നിര്‍ത്താതെ പോയാല്‍ നടപടി എടുക്കും. സാധാരണക്കാര്‍ ആശ്രയിക്കുന്ന സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ എ.സിയാക്കുന്ന പദ്ധതിയുടെ ഭാഗമായി ആദ്യ ബസ് ട്രയലിന് നല്‍കുകയാണ്. കെഎസ്ആര്‍ടിസി ജീവനക്കാരുടെ ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് ഒരുമാസം അഞ്ചു ഡിപ്പോകളില്‍ ചെക്കപ്പുകള്‍ നടത്തും.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts