തിരുവല്ല: സനാതന ധര്‍മാചരണത്തില്‍ ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനം അടയാളപ്പെടുത്തുന്ന ‘ശ്രീനാരായണ സ്മൃതി’യുടെ ശതാബ്ദിപതിപ്പ് പ്രകാശനത്തിനൊരുങ്ങുന്നു. ചെറുകോല്‍പുഴ ഹിന്ദുമത പരിഷത്തിനോട് അനുബന്ധിച്ച് നടക്കുന്ന ഹിന്ദു ഏകതാ സമ്മേളന വേദിയില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പ്രകാശനം നിര്‍വഹിക്കും.
കുരുക്ഷേത്രപ്രകാശന്‍ പുറത്തിറക്കുന്ന പതിപ്പില്‍ ശ്രീനാരായണ ദര്‍ശനത്തിന്റെ സമഗ്രമായ പഠനമാണ് മുന്നോട്ട് വയ്‌ക്കുന്നത്. കഴിഞ്ഞ 9 വര്‍ഷത്തെ ശ്രീനാരായണ ധര്‍മോത്സവത്തിന്റെ തുടര്‍ച്ചയായാണ് പതിപ്പ്. സംസ്‌കൃത പണ്ഡിതന്‍ ആചാര്യ ഡോ. ജി. ആനന്ദരാജിന്റെ വേദജ്യോതി വ്യാഖ്യാനം, ഗുരുദേവന്‍ നിര്‍ദേശിച്ച ജീവിതപദ്ധതിയെ ആഴത്തില്‍ വിശകലനം ചെയ്യുന്നു.
ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദയാണ് അവതാരിക എഴുതിയിരിക്കുന്നത്. പുതുമയുള്ള ഉള്‍ക്കാഴ്ച നല്‍കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. ഗുരുദേവന്റെ ദര്‍ശനസാരം എടുത്തുകാട്ടുന്ന ഗ്രന്ഥം, മാനവിക മൂല്യം, തൊഴിലില്ലായ്മ, ദുരാചാരങ്ങള്‍ അടക്കമുള്ള സാമൂഹിക വിഷയങ്ങളില്‍ ഗുരുദേവ ദര്‍ശനത്തിന്റെ ആഴവും പരപ്പും തുറന്നുകാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: