Kerala

ഇന്നും മുന്നോട്ട് കുതിപ്പ് തന്നെ! സര്‍വകാല റെക്കോര്‍ഡിട്ട് സ്വര്‍ണവില

Published by

കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഇന്ന് സർവകാല റെക്കോഡിലെത്തി. ഒരു പവൻ സ്വർണത്തിന് 62,480 രൂപയിലും ഗ്രാമിന് 7,810 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. പവന് 840 രൂപയുടെ വർധനവാണ് ഇന്നുണ്ടായത്. ഗ്രാമിന് 105 രൂപ വർധിച്ചു. ചരിത്രത്തിലെ ഏറ്റവും കൂടിയ വിലയിലാണ് ഇന്ന് കേരളത്തിൽ സ്വർണവ്യാപാരം നടക്കുന്നത്.

ഫെബ്രുവരി മാസത്തിലെ ആദ്യ ദിവസത്തിലും സ്വ​ർ​ണ​വി​ല റെക്കോഡിൽ എത്തിയിരുന്നു. ഫെബ്രുവരി ഒന്നിന് പവൻ വില 61,960 രൂപയായിരുന്നു. ഈ വില രണ്ടാം തീയതിയും തുടർന്നു. മൂന്നാം തീയതി 61,640 രൂപയിലേക്ക് താഴ്ന്നു. ഈ വില കുറവിൽ നിന്നാണ് പവൻ വില 840 രൂപ കൂടി സർവകാല റെക്കോഡിൽ എത്തിയത്.

ചു​രു​ങ്ങി​യ ദി​വ​സ​ത്തി​നി​ടെ വി​ല ഒ​റ്റ​യ​ടി​ക്ക്​ ഇ​ത്ര​യും ഉ​യ​രു​ന്ന​ത്​ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​ണ്. ജ​നു​വ​രി ഒ​ന്നി​ന്​ ഗ്രാ​മി​ന്​ 7,110 രൂ​പ​യും പ​വ​ന്​ 56,880 രൂ​പ​യു​മാ​യി​രു​ന്നു. ജ​നു​വ​രി 22നാ​ണ്​ പ​വ​ൻ​വി​ല ആ​ദ്യ​മാ​യി 60,000 ക​ട​ന്ന​ത്. തു​ട​ർ​ന്ന്​ മൂ​ന്നു ​ദി​വ​സ​ങ്ങ​ളി​ലാ​യി ഗ്രാ​മി​ന്​ 45 രൂ​പ കു​റ​ഞ്ഞ ശേ​ഷം വി​ല ഓ​രോ ദി​വ​സ​വും റെ​ക്കോ​ഡ്​ ഭേ​ദി​ക്കു​ക​യാ​യി​രു​ന്നു. 24ന്​ ​പ​വ​ൻ വി​ല 60,440ലും 29​ന്​ 60,760ലും 30​ന്​ 60,880ലും ​എ​ത്തി. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കി​ട​യി​ലും വ്യാ​പാ​രി​ക​ൾ​ക്കി​ട​യി​ലും ഒ​ന്നു​പോ​ലെ ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ന്ന​താ​ണ്​ വി​ല​വ​ർ​ധ​നയെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: Gold Rate