Kerala

ആറ്റിങ്ങലില്‍ കശാപ്പിനായി എത്തിച്ച കാള വിരണ്ടോടി വീട്ടമ്മയെ കുത്തിവീഴ്‌ത്തി

പൊലീസും അഗ്നിശമന സേനയും എത്തിയെങ്കിലും ആദ്യം കാളയെ പിടികൂടാന്‍ കഴിഞ്ഞില്ല

Published by

തിരുവനന്തപുരം: കശാപ്പിനായി എത്തിച്ച കാള വിരണ്ടോടി വീട്ടമ്മയെ കുത്തിവീഴ്‌ത്തി. തോട്ടവാരം സ്വദേശി ബിന്ദുവിന് ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി.

ആറ്റിങ്ങല്‍ കുഴിമുക്കില്‍വച്ച് തിങ്കളാഴ്ച ഉച്ചയ്‌ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം.രണ്ട് മണിക്കൂറിന് ശേഷം കൊല്ലംപുഴ ഭാഗത്തുവച്ചാണ് കാളയെ പിടികൂടിയത്.

പൊലീസും അഗ്നിശമന സേനയും എത്തിയെങ്കിലും ആദ്യം കാളയെ പിടികൂടാന്‍ കഴിഞ്ഞില്ല. പിന്നീട് സമീപത്തെ ക്ഷേത്രത്തിലെ ആനപാപ്പാനാണ് കാളയെ പിടിച്ചുകെട്ടിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by