കോഴിക്കോട്: വടകരയില്‍ നടന്ന സിപിഎം സമ്മേളനത്തില്‍ പി കെ ദിവാകരനെ ജില്ലാ കമ്മിറ്റിയില്‍ നിന്നൊഴിവാക്കിയതിനെതിരെ പ്രതിഷേധുമായി പ്രവര്‍ത്തകര്‍. പാര്‍ട്ടി അംഗങ്ങളടക്കം നാല്‍പ്പതോളം പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തു. സിപിഎം അംഗങ്ങളടക്കമാണ് മണിയൂര്‍ തുറശ്ശേരി മുക്കില്‍ പ്രതിഷേധിച്ചത്.
ജില്ലാ സമ്മേളനത്തില്‍ വടകര മുന്‍ ഏരിയാ സെക്രട്ടറി പി കെ ദിവാകരന് അടക്കം 11 പേരെ ഒഴിവാക്കാനും പുതുതായി 13 പേരെ ഉള്‍പ്പെടുത്താനും തീരുമാനിച്ചിരുന്നു. സമ്മേളനത്തിന് കൊടിയിറങ്ങിയതിന് പിന്നാലെ ദിവാകരനെ അനുകൂലിച്ചും നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ചുമുളള പ്രതികരണങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു.
ദിവാകരനെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയതിനൊപ്പം വടകര നഗരസഭാധ്യക്ഷ കെപി ബിന്ദുവിനെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതും ദിവാകരന് അനുകൂലികളെ പ്രകോപിപ്പിച്ചു.
ഇത്തവണ ഏരിയാ സമ്മേളനത്തില്‍ മല്‍സരം നടന്നതോടെ പി കെ ദിവാകരേെനാടുളള എതിര്‍പ്പ് രൂക്ഷമായി. ഏരിയാ സമ്മേളനത്തില്‍ ദിവാകരനെ അനുകൂലിക്കുന്ന നാലു പേര് മല്‍സരിച്ചത് വിഭാഗീയതയുടെ ഭാഗമായാണ് വ്യാഖ്യാനിക്കപ്പെട്ടത്. നിലവില്‍ ഏരിയാ കമ്മിറ്റിയിലും ഇല്ലാത്ത സാഹചര്യത്തില്‍ പുതിയ ജില്ലാ കമ്മിറ്റിയാകും ഇനി ദിവാകരന് പ്രവര്‍ത്തിക്കേണ്ട ഘടകമേതെന്ന കാര്യമുള്‍പ്പെടെ തീരുമാനിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: