ബംഗളുരു : നൂറാം വിക്ഷേപണത്തിലൂടെ ഐഎസ്ആര്‍ഒ ബഹിരാകാശത്തേക്ക് അയച്ച എന്‍വിഎസ് 02 ഉപഗ്രഹത്തിന് സാങ്കേതിക തകരാര്‍. ഇത് കാരണം വിക്ഷേപണശേഷം ഉപഗ്രഹത്തിന്റെ ഭ്രമണപഥം ഉയര്‍ത്താന്‍ ആയിട്ടില്ല.
ഉപഗ്രഹത്തിന്റെ വാല്‍വുകളില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ദൗത്യം വിജയകരമാക്കാന്‍ മറ്റ് വഴികള്‍ തേടുകയാണ്.
ജിഎസ്എല്‍വിയുടെ പതിനേഴാം ദൗത്യമായിരുന്നു ഇത്. ഐഎസ്ആര്‍ഒയുടെ രണ്ടാം തലമുറ ഗതി നിര്‍ണയ ഉപഗ്രഹമാണ് എന്‍വിഎസ് 02. അമേരിക്കയുടെ ജിപിഎസിനുള്ള ഇന്ത്യന്‍ ബദലായ നാവികിന് വേണ്ടിയുള്ള ഉപഗ്രഹമാണ് ഇത്. നാവിക് ശ്രേണിയിലെ പുതു തലമുറ ഉപഗ്രഹങ്ങളാണ് എന്‍വിഎസ് ശ്രേണിയിലേത്.
ഉപഗ്രഹം ഇപ്പോള്‍ 170 കിലോമീറ്റര്‍ അടുത്ത ദൂരവും 37000 കിലോമീറ്റര്‍ അകന്ന ദൂരവുമായ ഭ്രമണപഥത്തിലാണ് ഉളളത്. ഇവിടെ ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെ ഉപഗ്രഹം നിലനില്‍ക്കാം. ഉദ്ദേശിച്ച ഭ്രമണപഥത്തിലേക്ക് ഇനി ഉപഗ്രഹത്തെ എത്തിക്കാന്‍ കഴിയില്ലെന്നാണ് നിഗമനം. അതിനാല്‍നിലവിലെ ഭ്രമണപഥത്തില്‍ ഉപഗ്രഹത്തെ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന ആലോചനയിലാണ് അധികൃതര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: