ആലപ്പുഴ: കായംകുളം വള്ളികുന്നത്ത് ആറ് പേരെ കടിച്ച തെരുവുനായയ്‌ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നിരീക്ഷണത്തിലിരുന്ന നായ ചത്തു.
വെള്ളിയാഴ്ചയാണ് ആറു പേരെ തെരുവുനായ ആക്രമിച്ചത്. പഞ്ചായത്തിലെ നാല്, അഞ്ച് വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലായിരുന്നു നായ ആളുകളെ ആക്രമിച്ചത്.
തുടര്‍ന്ന് അമ്പലപ്പുഴയില്‍ നിന്നെത്തിയ സംഘം തെരുവ് നായയെ പിടികൂടി. സ്രവം പരിശോധന നടത്തിയപ്പോഴാണ് പേ വിഷ ബാധ സ്ഥിരീകരിച്ചത്. നായയുടെ ആക്രമണത്തില്‍ പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: