Kerala

വൈക്കം താലൂക്ക് ആശുപത്രിയില്‍ ബാലന്റെ തലയില്‍ തുന്നലിട്ടത് മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍

ജനറേറ്റര്‍ ഇല്ലേ എന്ന ചോദ്യത്തിന് ഡീസല്‍ ഇല്ലെന്നും ജീവനക്കാര്‍ മറുപടി പറഞ്ഞു

Published by

കോട്ടയം : വൈക്കം താലൂക്ക് ആശുപത്രിയില്‍ ബാലന്റെ തലയില്‍ തുന്നലിട്ടത് മൊബൈല്‍ ഫോണിന്റെ വെളിച്ചത്തില്‍. വൈക്കം ചെമ്പ് സ്വദേശിയായ 11 കാരന്‍ തലയ്‌ക്ക് പരിക്കേറ്റാണ് താലൂക്ക് ആശുപത്രിയിലേക്ക് എത്തിയത് . പരിശോധനയെ തുടര്‍ന്ന് തലയില്‍ സ്റ്റിച്ച് ഇടാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.

വെളിച്ചമില്ലാത്ത സാഹചര്യത്തില്‍ കുട്ടിയുടെ മാതാപിതാക്കളാണ് തുന്നലിടാനായി മൊബൈല്‍ ടോര്‍ച്ച് വെളിച്ചം അറ്റന്‍ഡര്‍ക്ക് കാണിച്ചുകൊടുത്തത്.വൈദ്യുതി ഇല്ലാത്തത് എന്താണെന്ന് ജീവനക്കാരോട് ചോദിച്ചപ്പോള്‍ കറണ്ട് കട്ടാണെന്നാണ് മറുപടി നല്‍കിയത്.

തുടര്‍ന്ന് ജനറേറ്റര്‍ ഇല്ലേ എന്ന ചോദ്യത്തിന് ഡീസല്‍ ഇല്ലെന്നും ജീവനക്കാര്‍ മറുപടി പറഞ്ഞു. ദിവസവും നിരവധി രോഗികള്‍ ചികിത്സയ്‌ക്കായി ആശ്രയിക്കുന്ന താലൂക്ക് ആശുപത്രിയിലാണ് ഈ ദുര്യോഗം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക