Kerala

കേരളത്തില്‍ നിന്ന് മെഡിക്കല്‍ മാലിന്യം എത്തിച്ച ലോറി തമിഴ്‌നാട്ടില്‍ പിടികൂടി

നാട്ടുകാരാണ് മാലിന്യങ്ങളുമായി എത്തിയ ലോറി പിടികൂടി പൊലീസിന് കൈമാറിയത്

Published by

തിരുപ്പൂര്‍ : കേരളത്തില്‍ നിന്ന് മെഡിക്കല്‍ മാലിന്യം എത്തിച്ച ലോറി തമിഴ്‌നാട്ടില്‍ പിടികൂടി. പാലക്കാട് നിന്ന് മാലിന്യവുമായി എത്തിയ ലോറിയാണ് തിരുപ്പൂരില്‍ പല്ലടത്ത് പിടികൂടിയത്.

ആറുമാസമായി ഇവിടെ മാലിന്യങ്ങള്‍ എത്തിച്ച് കത്തിക്കുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. വ്യാഴാഴ്ച രാവിലെയാണ് പാലക്കാട് നിന്നും മാലിന്യവുമായി എത്തിയ ലോറി പിടികൂടിയത്. ഫാം ഹൗസ് ഉടമയുമായി ഉളള കരാറിന്റെ അടിസ്ഥാനത്തിലാണ് ഇവിടേക്ക് മെഡിക്കല്‍ മാലിന്യങ്ങളും പ്ലാസ്റ്റിക്കും എത്തിച്ച് കത്തിക്കുന്നത്.

നാട്ടുകാരാണ് മാലിന്യങ്ങളുമായി എത്തിയ ലോറി പിടികൂടി പൊലീസിന് കൈമാറിയത്.തമിഴ്‌നാട്, കേരള സ്വദേശികളടക്കം മൂന്ന് പേരാണ് ഈ വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇവരെ പൊലീസിന് കൈമാറി. കൂടുതല്‍ അന്വേഷണം നടക്കുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by