ന്യൂദൽഹി: എംഎസ്എംഇയുടെ ക്രെഡിറ്റ് ഗ്യാരണ്ടി പരിധി 5 കോടി രൂപയിൽ നിന്ന് 10 കോടി രൂപയായും സ്റ്റാർട്ടപ്പുകൾക്ക് 10 കോടി രൂപയിൽ നിന്ന് 20 കോടി രൂപയായും വർദ്ധിപ്പിച്ചു. നന്നായി പ്രവർത്തിക്കുന്ന കയറ്റുമതിക്കാരായ എംഎസ്എംഇകൾക്കുള്ള ടേം ലോണുകൾ 20 കോടി രൂപയായും വർധിപ്പിച്ചു. അടുത്ത 5 വർഷത്തിനുള്ളിൽ 1.5 ലക്ഷം കോടി രൂപയുടെ അധിക വായ്പയിലേക്ക് നയിക്കും. ഇത് നമ്മുടെ യുവാക്കൾക്ക് തൊഴിൽ സൃഷ്ടിക്കാനുള്ള ആത്മവിശ്വാസം നൽകും – കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു.
കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴിയുളള ലോണ്‍ പരിധി മൂന്ന് ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷമാക്കി ഉയര്‍ത്തും. നഗരങ്ങളെ വളർച്ചാ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനുള്ള നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിനായി ഒരു ലക്ഷം കോടി രൂപയുടെ അർബൻ ചലഞ്ച് ഫണ്ട് സർക്കാർ രൂപീകരിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. പാദരക്ഷ, തുകൽ മേഖലകളിൽ കേന്ദ്രീകൃത ഉൽപ്പന്ന പദ്ധതി നടപ്പാക്കും. 22 ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക