ന്യൂദല്‍ഹി: കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഇന്ന് രാവിലെ 11ന് പാര്‍ലമെന്റില്‍ പൊതുബജറ്റ് അവതരിപ്പിക്കും. ആദായനികുതി നിരക്കുകളിലെ മാറ്റം അടക്കമുള്ള നിരവധി സുപ്രധാന പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കുന്നു.
തുടര്‍ച്ചയായ എട്ടാമത് ബജറ്റാണ് നിര്‍മലാ സീതാരാമന്‍ അവതരിപ്പിക്കുന്നത്. ഇത് റിക്കാര്‍ഡാണ്. ബജറ്റിന്മേലുള്ള ചര്‍ച്ചയ്‌ക്ക് ഫെബ്രു. 11ന് നിര്‍മലാ സീതാരാമന്‍ മറുപടി പറയും. സമ്മേളനത്തിന്റെ ആദ്യഘട്ടം ഫെബ്രു. 13 വരെയാണ്. കഴിഞ്ഞ ദിവസം സാമ്പത്തിക സര്‍വേ റിപ്പോർട്ട് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. രാജ്യത്തിന്റെ നടപ്പു സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ നിരക്ക് 6.3 മുതല്‍ 6.8 ശതമാനം വരെയെന്നാണ് സാമ്പത്തിക സര്‍വേ.
കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. വി. അനന്ത നാഗേശ്വരന്‍ തയാറാക്കിയ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് രാജ്യത്തെ സമ്പദ്‌രംഗത്തിന്റെ സമഗ്ര അവലോകനമാണ്. വളര്‍ച്ചാ നിരക്കു സുസ്ഥിരമായി തുടരുമെന്നു സര്‍വേ വ്യക്തമാക്കുന്നു.
# യഥാര്‍ത്ഥ ജിഡിപിയും മൊത്ത മൂല്യ വളര്‍ച്ചയും സാമ്പത്തിക വര്‍ഷം 6.4 ശതമാനത്തിലെത്തും
# വ്യാവസായിക വളര്‍ച്ചാ നിരക്ക് കൊവിഡിനു മുമ്പത്തെ സ്ഥിതിയിലേക്കു തിരിച്ചെത്തി
# 15 ശതമാനം വളര്‍ച്ചാ നിരക്കാണ് 2021-25ല്‍ സാമൂഹ്യസേവന മേഖലയിലെ ചെലവിടലിലുള്ളത്
# ആരോഗ്യ മേഖലയില്‍ കേന്ദ്ര സര്‍ക്കാര്‍ ചെലവിടുന്നത് 29 ശതമാനത്തില്‍ നിന്ന് 48 ആയി
# ജനങ്ങളുടെ ചികിത്സാച്ചെലവ് 62.6 ശതമാനത്തില്‍നിന്ന് 39.4 ആയി കുറഞ്ഞു
# തൊഴിലില്ലായ്‌മാ നിരക്ക് 2017-18ലെ ആറു ശതമാനത്തില്‍ നിന്ന് 2023-24ല്‍ 3.2 ആയി കുറഞ്ഞു
# കയറ്റുമതി ആറു ശതമാനം വര്‍ധിച്ചു
# നിക്ഷേപങ്ങള്‍ വര്‍ധിക്കുകയും ബാങ്ക് ക്രെഡിറ്റ് സ്ഥിരമായ നിരക്കില്‍ വളരുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: