Kerala

പട്ടാപ്പകല്‍ വീട്ടില്‍ കയറി യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം: വയോധികന്‍ അറസ്റ്റില്‍

അപ്രതീക്ഷിതമായി വീടിനകത്ത് മനോഹരനെ കണ്ട് യുവതി ആദ്യം പകച്ചു

Published by

ആലപ്പുഴ: പുതുപ്പള്ളി സ്വദേശിനി യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച വയോധികന്‍ അറസ്റ്റില്‍.കായംകുളം പുതുപ്പള്ളി മനേഷ് ഭവനം വീട്ടില്‍ മനോഹരനെ (65) ആണ് അറസ്റ്റ് ചെയ്തത്.

യുവതിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയാണ് ബലാത്സംഗത്തിന് ശ്രമിച്ചത്. പട്ടാപകലാണ് ബലാത്സംഗ ശ്രമം നടന്നത്.

അപ്രതീക്ഷിതമായി വീടിനകത്ത് മനോഹരനെ കണ്ട് യുവതി ആദ്യം പകച്ചു.ഇയാള്‍ കടന്ന് പിടിച്ചതോടെ യുവതി ബഹളം വെച്ചു.ഇതോടെ സംഭവം ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നു കളയും എന്ന് ഭീഷണിപ്പെടുത്തി പ്രതി ഓടിപ്പോവുകയായിരുന്നു.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by