കൊച്ചി: കേരളത്തിലെ ഹൈന്ദവ ക്ഷേത്രങ്ങളെയും ആചാരങ്ങളെയും സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മാര്‍ഗദര്‍ശകമണ്ഡലത്തിന്റെ നേതൃത്വത്തില്‍ കേരളത്തിലെ സംന്യാസിമാര്‍ ആര്‍എസ്എസ് സര്‍സംഘ്ചാലക് ഡോ. മോഹന്‍ഭാഗവതുമായി കൂടിക്കാഴ്ച നടത്തി.
നാഗ്പൂര്‍ ആര്‍എസ്എസ് കാര്യാലയത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ കേരളത്തിലെ എല്ലാ പരമ്പരകളിലുംപെട്ട സംന്യാസിമാര്‍ പങ്കെടുത്തു. കേരളത്തിലെ ക്ഷേത്രങ്ങള്‍ വിശ്വാസികളെ ഏല്പ്പിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും അവര്‍ കൂടിക്കാഴ്ചയില്‍ ഡോ. മോഹന്‍ഭാഗവതിനോട് അഭ്യര്‍ഥിച്ചു.
കാസര്‍കോട് മുതല്‍ കന്യാകുമാരി വരെ നടത്തുന്ന ധര്‍മ സമ്പര്‍ക്ക യാത്ര സംബന്ധിച്ചും സംന്യാസി സംഘം സര്‍സംഘചാലകുമായി സംസാരിച്ചു. മാര്‍ഗദര്‍ശകമണ്ഡലം ജന. സെക്രട്ടറി സ്വാമി സത്സ്വരൂപാനന്ദ സരസ്വതി, സ്വാമി സുധീര്‍ ചൈതന്യ (ചിന്മയ മിഷന്), ഹംസാനന്ദപുരി (നരനാരായണ അദൈ്വതാശ്രമം), ദേവചൈതന്യാനന്ദ സരസ്വതി (കൊടകര അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രം), നന്ദാത്മജാനന്ദ (ശ്രീരാമകൃഷ്ണ മഠം, തൃശൂര്‍), കൃഷ്ണമയാനന്ദ തീര്‍ത്ഥപാദര്‍, സ്വാമി അയ്യപ്പദാസ് (പന്മന ആശ്രമം), ഡോ. ധര്മാനന്ദ (രാമാനന്ദാശ്രമം), ആനന്ദ ചൈതന്യ (ശുഭാനന്ദ ശാന്തി ആശ്രമം), വേദാമൃതാനന്ദപുരി (അമൃതാനന്ദമയീ മഠം), സത്യപ്രിയാനന്ദ സരസ്വതി മാതാജി (പാലക്കാട് നിത്യാനന്ദാശ്രമം), അന്തര്യോഗിനിമാതാ തീര്‍ത്ഥ (വാഴൂര്‍ തീര്‍ത്ഥപാദാശ്രമം), ബ്രഹ്മചാരി സഞ്ജയ (കൊളത്തൂര്‍ അദൈ്വതാശ്രമം) തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക