India

യമുനയിൽ വിഷം കലർത്തിയെന്ന പരാമർശം : ഹരിയാനയിലെയും ഡൽഹിയിലെയും ജനങ്ങളോട് കെജ്‌രിവാൾ മാപ്പ് പറയണം: നദ്ദ

പത്ത് വർഷത്തിലേറെയായി കെജ്‌രിവാൾ സർക്കാർ അഴിമതിയും നുണകളും പൊള്ളയായ വാഗ്ദാനങ്ങളും മാത്രമാണ് നൽകിയിട്ടുള്ളതെന്ന് നദ്ദ ആരോപിച്ചു. കേന്ദ്ര സർക്കാരിൽ നിന്ന് 8,500 കോടി രൂപ ലഭിച്ചിട്ടും നദി വൃത്തിയാക്കുന്നതിന് അർത്ഥവത്തായ ഒരു പ്രവർത്തനവും നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Published by

ന്യൂഡൽഹി : യമുനയിലെ മലിനീകരണത്തെ കുറ്റപ്പെടുത്തുന്ന എഎപിയുടെ കള്ളക്കളികൾക്കെതിരെ തുറന്നടിച്ച് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ. യമുനയിൽ വിഷം കലർത്തിയ പരാമർശങ്ങൾക്ക് ഹരിയാനയിലെയും ഡൽഹിയിലെയും ജനങ്ങളോട് എഎപി നേതാക്കൾ മാപ്പ് പറയണമെന്നും നദ്ദ പറഞ്ഞു.

എഎപി സർക്കാരിന്റെ കാര്യക്ഷമതയില്ലായ്മയെയാണ് പൊള്ളയായ ആരോപണത്തിലൂടെ തുറന്നുകാട്ടുന്നത്. യമുന ഡൽഹിയിൽ പ്രവേശിച്ചയുടനെ മലിനീകരണം വർദ്ധിക്കുന്നതായി പറയുന്ന @infoindata-യിൽ നിന്നുള്ള ഇൻഫോഗ്രാഫിക് അദ്ദേഹം തന്റെ എക്സ് പോസ്റ്റിൽ ടാഗ് ചെയ്യുകയും ചെയ്തു.

കൂടാതെ യമുന മലിനീകരണത്തെ കുറ്റപ്പെടുത്തുന്ന എഎപിയുടെ ഗെയിം അതിന്റെ കാര്യക്ഷമതയില്ലായ്മയെയും പരാജയപ്പെട്ട ഭരണത്തെയും തുറന്നുകാട്ടുന്നുവെന്നും നദ്ദ തന്റെ പോസ്റ്റിൽ പറഞ്ഞു. ഇതിനു പുറമെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിനുപകരം രാഷ്‌ട്രീയ നേട്ടങ്ങൾക്കായി എഎപി സർക്കാർ ജനങ്ങളിൽ ഭയം പടർത്താൻ തുടങ്ങിയിരിക്കുന്നു. അരവിന്ദ് കെജ്‌രിവാൾ തന്റെ പ്രസ്താവനയ്‌ക്ക് ഹരിയാനയിലെയും ഡൽഹിയിലെയും ജനങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടാതെ പത്ത് വർഷത്തിലേറെയായി കെജ്‌രിവാൾ സർക്കാർ അഴിമതിയും നുണകളും പൊള്ളയായ വാഗ്ദാനങ്ങളും മാത്രമാണ് നൽകിയിട്ടുള്ളതെന്ന് നദ്ദ ആരോപിച്ചു. കേന്ദ്ര സർക്കാരിൽ നിന്ന് 8,500 കോടി രൂപ ലഭിച്ചിട്ടും നദി വൃത്തിയാക്കുന്നതിന് അർത്ഥവത്തായ ഒരു പ്രവർത്തനവും നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by