തിരുവനന്തപുരം: ജനുവരി മാസത്തെ റേഷന്‍ വിതരണം ഫെബ്രുവരി നാല് വരെ നീട്ടി. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര് അനില്‍ ആണ് ഇക്കാര്യം അറിയിച്ചത്.
ഫെബ്രുവരി 5ാം തീയതി മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷന്‍ വ്യാപാരികള്‍ക്ക് അവധി ആയിരിക്കും. ഫെബ്രുവരി 6 മുതല്‍ ഫെബ്രുവരി മാസത്തെ റേഷന്‍ വിതരണം ആരംഭിക്കും.
വ്യാഴാഴ്ച വൈകുന്നരം 5 മണി വരെ 68.71 ശതമാനം കാര്‍ഡ് ഉടമകള്‍ റേഷന്‍ കൈപ്പറ്റിയിട്ടുണ്ട്. ഇന്നലെ മാത്രം 2,51,795 കാര്‍ഡ് ഉടമകളും ഇന്ന് (വൈകുന്നരം 5 മണിവരെ) 2,23,048 കാര്‍ഡ് ഉടമകളും റേഷന്‍ കൈപ്പറ്റി. ഗതാഗത കരാറുകാരുടെ പണിമുടക്ക് കാരണം ഭക്ഷ്യധാന്യങ്ങളുടെ വാതില്‍പ്പടി വിതരണം പൂര്‍ത്തീകരിക്കുന്നതില്‍ കാലതാമസമുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ അഞ്ച് ദിവസമായി വാതില്‍പ്പടി വിതരണം സുഗമമായി നടക്കുന്നുണ്ട്.
സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകളിലും ആവശ്യത്തിന് സ്റ്റോക്കുണ്ട്. ഈ സാഹചര്യത്തില്‍ ജനുവരി മാസത്തെ റേഷന്‍ കൈപ്പറ്റാനുള്ള എല്ലാ കാര്‍ഡ് ഉടമകളും ഫെബ്രുവരി 4ന് മുമ്പ് റേഷന്‍ കൈപ്പറ്റണമെന്ന് മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: