Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മരണവീടുകളിലോ മുദ്രാവാക്യം വിളി?

ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനുണ്ടായ കനത്ത തോല്‍വിക്ക് പിന്നാലെയാണ് ഈഴവ സമുദായത്തിന്റെ ആചാരങ്ങളിലേക്ക് കടന്നുകയറാനും മരണാനന്തര കര്‍മങ്ങളില്‍ പോലും അമിതാധികാരം കാട്ടാനും പാര്‍ട്ടി ശ്രമം തുടങ്ങിയത്. കാലങ്ങളായി പാര്‍ട്ടിക്ക് ലഭിച്ചുകൊണ്ടിരുന്ന ഈഴവ വോട്ടുകളില്‍ നല്ലൊരു ഭാഗവും തെരഞ്ഞെടുപ്പില്‍ ബിജെപിയിലേക്ക് പോയി എന്നാണ് സിപിഎം കണക്ക് കൂട്ടല്‍. എസ്എന്‍ഡിപി യോഗത്തിനും ഇതില്‍ പങ്കുണ്ടെന്നാരോപിച്ച് യോഗത്തിന്റെ പങ്ക് തുറന്നുകാട്ടാനും ചെറുക്കാനും നടപടി വേണമെന്ന് കാട്ടി സിപിഎം സംസ്ഥാന കമ്മിറ്റി കീഴ്ഘടകങ്ങള്‍ക്ക് രേഖാമൂലം നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് എസ്എന്‍ഡിപി യോഗം ശാഖകളിലും സമുദായാംഗങ്ങളുടെ വീടുകളിലെ ചടങ്ങുകളിലും വരെ സിപിഎം ഇടപെടാന്‍ തീരുമാനിച്ചത്. ഈഴവ ഭവനങ്ങളില്‍ മരണം നടന്നാല്‍ അവിടെ ആചാര പ്രകാരം മരണാനന്തര കര്‍മ്മങ്ങള്‍ നടത്താന്‍ അനുവദിക്കാതെ മുദ്രാവാക്യം വിളിക്കുന്ന സിപിഎമ്മിന്റെ രാഷ്‌ട്രീയക്കളികള്‍ തുറന്നുകാട്ടി എസ്എന്‍ഡിപി യോഗം മുഖമാസിക 'യോഗനാദ'ത്തിന്റെ പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം

സി. വിമല്‍കുമാര്‍byസി. വിമല്‍കുമാര്‍
Jan 30, 2025, 10:58 am IST
inVicharam, Main Article

ഓരോ മതത്തിനുമുണ്ട് അതിന്റേതായ ആചാരാനുഷ്ഠാനങ്ങള്‍. വിശ്വാസങ്ങളാകാം ഇവയ്‌ക്കു പിന്നിലെ കാരണങ്ങളെങ്കിലും ചില ശാസ്ത്രസത്യങ്ങളും ഉണ്ടാകും. ക്ഷേത്രാചാരങ്ങള്‍, ഉത്സവം, വിവാഹം, മരണാനന്തര കര്‍മങ്ങള്‍ തുടങ്ങിയവയിലൊക്കെ ഇത്തരം ആചാരങ്ങള്‍ അനുഷ്ഠിക്കുകയും പിന്തുടരുകയും ചെയ്യുന്നതാണ് നമ്മുടെ രീതി. ഹിന്ദുമതത്തിലെ ഇത്തരം ആചാരങ്ങള്‍ അടിക്കടി ലംഘിക്കപ്പെടുന്നുവെന്ന പരാതി പലപ്പോഴും ഉയരാറുണ്ട്. ധാരാളം ആചാരങ്ങളും, നിഷ്ഠകളും ഹൈന്ദവ ധര്‍മ്മ ഗ്രന്ഥങ്ങളിലും പുരാണങ്ങളിലും കാണാം. മരണാനന്തര കര്‍മങ്ങളെ രാഷ്‌ട്രീയവുമായി കൂട്ടിയിണക്കി ചിലര്‍ രാഷ്‌ട്രീയ അധിനിവേശത്തിന്റെ വേദിയാക്കി മാറ്റുന്നുവെന്ന പരാതിയും പലയിടത്തുനിന്നും ഉയരാറുണ്ട്. അത്തരമൊരു പരാതിയാണ് കൊല്ലം ജില്ലയിലെ മണ്‍റോതുരുത്ത് എന്ന പ്രദേശത്തുനിന്നുയരുന്നത്.

ഭൂമിശാസ്ത്രപരമായും സാമൂഹികമായും ഏറെ പ്രത്യേകതകള്‍ കാത്തുസൂക്ഷിക്കുന്നൊരു ദ്വീപാണ് മണ്‍റോതുരുത്ത്, കല്ലടയാറ് അഷ്ടമുടിക്കായലുമായി സംഗമിക്കുന്ന പ്രദേശത്ത് രൂപപ്പെട്ട ചെറുദ്വീപുകളുടെ സമൂഹമാണ് മണ്‍റോത്തുരുത്ത്, പ്രാധാന്യമര്‍ഹിക്കുന്ന ജൈവ വൈവിദ്ധ്യ പ്രദേശവും പ്രകൃതി കനിഞ്ഞനുഗ്രഹിച്ച സൗന്ദര്യത്തിന്റെ കലവറയുമാണ്. കൈത്തോടുകളും കൈതയും കണ്ടല്‍ച്ചെടികളും തുഴച്ചില്‍ വള്ളങ്ങളും കരിമീനും ചെമ്മീനും എല്ലാം ചേര്‍ന്ന് ദൈവത്തിന്റെ നാടെന്ന വിശേഷണത്തിന് എന്തുകൊണ്ടും അര്‍ഹമാണിവിടം. വേലിയേറ്റവും വേലിയിറക്കവും ഉണ്ടാകുന്നതിനനുസൃതമായി കരഭൂമിയില്‍ വെള്ളം കയറുകയും ഇറങ്ങുകയും ചെയ്യുന്നതിനാല്‍ കുട്ടനാടിനോളം ഇല്ലെങ്കിലും അതിന് സമാനമായ ജീവിത സാഹചര്യവുമായി മല്ലിട്ടാണ് പ്രദേശവാസികളുടെ ജീവിതം.

95 ശതമാനവും ശ്രീനാരായണീയര്‍
മണ്‍റോതുരുത്തിലെ ജനസംഖ്യയില്‍ 15 ശതമാനവും ഈഴവ സമുദായത്തില്‍പെട്ടവരാണെന്ന പ്രത്യേകതയുണ്ട്. ശേഷിക്കുന്ന അഞ്ച് ശതമാനം ക്രൈസ്തവരും പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗവുമാണ്. കാലങ്ങളായി പ്രദേശവാസികള്‍ ഇടതുപക്ഷ ചിന്താഗതിക്കാരായിരുന്നെങ്കിലും ദ്വീപില്‍ കാലത്തിന്റെ മാറ്റത്തിനനുസരിച്ച് വികസനം ഉണ്ടായില്ലെന്നതില്‍ നാട്ടുകാരില്‍ നല്ല വിഭാഗത്തിനും പ്രതിഷേധമുണ്ട്. ആ പ്രതിഷേധം അടുത്തകാലത്തായി രാഷ്‌ട്രീയ ചിന്തയിലുണ്ടായ മാറ്റത്തിലൂടെ പ്രകടമാണ്. ഒരു വീട്ടില്‍ മരണം നടന്നാല്‍ മരിച്ചയാളുടെ അന്ത്യകര്‍മ്മങ്ങള്‍ ഏത് രീതിയില്‍, ഏത് ആചാരപ്രകാരം നടത്തണമെന്നത് ഉറ്റ ബന്ധുക്കളാണ് തീരുമാനിക്കുന്നത്. ഈഴവ സമുദായത്തില്‍ പെട്ടയാളാണെങ്കില്‍ ഭൗതികദേഹത്തില്‍ അവസാനത്തെ കോടിയായി മഞ്ഞവസ്ത്രം ഇടുകയും ഗുരുസ്‌ത്രോത്രങ്ങള്‍ ചൊല്ലുകയുമാണ് ആചാരക്രമം. എന്നാല്‍ മണ്‍റോതുരുത്തില്‍ ഇതെച്ചൊല്ലി നാട്ടുകാര്‍ക്കിടയില്‍ വലിയ വിഭാഗീയതക്കും പ്രതിഷേധത്തിനും വഴിവച്ചിരിക്കുകയാണ്. പ്രദേശത്തെ സിപിഎം പാര്‍ട്ടിയുമായി ബന്ധപ്പെട്ടവര്‍ മരണവീടുകളിലെത്തി രംഗം കയ്യടക്കുകയും ഭൗതികദേഹത്തില്‍ അന്തിമ കോടിയായി പാര്‍ട്ടി പതാക ഇടാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ചടങ്ങില്‍ അവസാനകോടി ഇടാനുള്ള അവകാശം ആചാരപരമായി സമുദായത്തില്‍ നിക്ഷിപ്തമാണെന്നിരിക്കെ പാര്‍ട്ടി പ്രവര്‍ത്തകരോ നേതാക്കളോ മരണമടയുമ്പോള്‍ നടത്തുന്ന രീതിയില്‍ ബലാല്‍ക്കാരമായി പാര്‍ട്ടി നിര്‍ദ്ദേശപ്രകാരമുള്ള ചടങ്ങുകള്‍ ചെയ്യുന്നതായാണ് പരാതി. മരിച്ചയാളുടെ കുടുംബാംഗങ്ങള്‍ക്കോ ബന്ധുക്കള്‍ക്കോ യാതൊരുവിധ അവകാശാധികാരങ്ങളും നല്‍കാതെ പ്രദേശത്തെ പാര്‍ട്ടി നേതാക്കളെത്തി അവരുടെ മേല്‍നോട്ടത്തില്‍ മരണാനന്തര കര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍ വീട്ടുകാര്‍ക്ക് കണ്ടുനില്‍ക്കാന്‍ മാത്രമേ കഴിയൂ. മരിച്ചയാളിന്റെ വേര്‍പാടിലുള്ള മനോവിഷമത്തിനിടെ, ബലാല്‍ക്കാരമായെത്തി ചടങ്ങുകള്‍ തങ്ങള്‍ക്കിഷ്ടപ്പട്ടപോലെ നടത്തുമ്പോള്‍ സാഹചര്യത്തിന്റെ സമ്മര്‍ദ്ദത്താല്‍ പ്രതിഷേധിക്കാനോ എതിര്‍ക്കാനോ കഴിയാത്ത സ്ഥിതിയാകും. മരണമടഞ്ഞ വ്യക്തിയോടും പരേതന്റെ കുടുംബത്തോടും സമുദായവും സമൂഹവും പാലിക്കേണ്ട ചില സാമാന്യ മര്യാദകളുണ്ട്. മരണവീടുകളില്‍ പാലിക്കേണ്ട നിശബ്ദതയും ഭക്തിനിര്‍ഭരമായ മന്ത്രങ്ങളും അവഗണിച്ച് ഉച്ചത്തില്‍ മുഴക്കുന്ന മുദ്രാവാക്യങ്ങള്‍ തീര്‍ത്തും അരോചകമാണ്. ഇതിനെതിരെയാണ് പ്രതിഷേധമാണുയരുന്നത്. ‘ഇന്‍ക്വിലാബ് സിന്ദാബാദ്’, ‘രക്തസാക്ഷി മരിക്കുന്നില്ല’, ‘ഇല്ല ഇല്ല മരിക്കുന്നില്ല. ജീവിക്കുന്നു ഞങ്ങളിലൂടെ’ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് മരണവീടുകളിലെത്തി മുഴക്കുന്നത്.

അന്ത്യയാത്രയില്‍ അശാന്തി അരുത്
മരണവീടുകളില്‍ നടക്കുന്ന ഇത്തരം ആചാര ലംഘനത്തിനെതിരെ എസ്എന്‍ഡിപി യോഗം കുണ്ടറ യൂണിയനും മണ്‍റോതുരുത്തിലെ എസ്എന്‍ഡിപി ശാഖകളും സംയുക്തമായി ‘അന്ത്യയാത്രയില്‍ അശാന്തി അരുത്’ എന്ന തലക്കെട്ടില്‍ പുറപ്പെടുവിച്ച പ്രസ്താവന ഏറെ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്. തങ്ങള്‍ക്ക് ആശ്രയമായി നിലകൊണ്ടയാളുടെ വേര്‍പാടില്‍ നിസ്സഹായരായി നില്‍ക്കുന്ന കുടുംബത്തിന്റെ മാനസികാവസ്ഥ ചൂഷണം ചെയ്ത് ആചാരങ്ങള്‍ മാറ്റിമറിക്കാനും ഗുരുസ്‌തോത്രങ്ങള്‍ ചൊല്ലുന്നത് വിലക്കാനും വരെയുള്ള ശ്രമങ്ങള്‍ ഈയിടെ മണ്‍റോതുരുത്തിലുണ്ടായത് തികച്ചും ദൗര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവുമാണെന്ന് എസ്എന്‍ഡിപി യോഗം കുണ്ടറ യൂണിയന്‍ സെക്രട്ടറിയും സംഘാടകസമിതി കണ്‍വീനറുമായ അഡ്വ. നീരാവില്‍ എസ്. അനില്‍കുമാര്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. കുണ്ടറ യൂണിയന്റെ ആഭിമുഖ്യത്തില്‍ മണ്‍റോതുരുത്തിലെ 11 എസ്എന്‍ഡിപി ശാഖകളും ചേര്‍ന്ന് എല്ലാ കുടുംബങ്ങളിലും ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും നേരെയുണ്ടാകുന്ന അധിനിവേശത്തിനെതിരെ വരും ദിവസങ്ങളില്‍ ബോധവത്കരണ, പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. 2025 ജനുവരി 5 ന് മുളച്ചന്തറ ദേവീക്ഷേത്ര മൈതാനിയില്‍ ഇതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച സാമുദായിക പൊതുസമ്മേളനത്തില്‍ തുരുത്തിലെ വലിയൊരു ജനവിഭാഗമാണ് പങ്കെടുത്തത്.

കടന്നുകയറ്റം ഈഴവ സമുദായത്തോടു മാത്രമോ?
മുസ്ലിം സമുദായത്തിലോ നായര്‍ സമുദായത്തിലോ ക്രൈസ്തവ സമുദായത്തിലോ മാത്രമല്ല, യോഗക്ഷേമസഭ, വിശ്വകര്‍മ്മ സഭ, പുലയര്‍ മഹാസഭ, ഗോത്രസഭകള്‍ തുടങ്ങിയവര്‍ക്കെല്ലാം അവരുടേതായ ആചാരാനുഷ്ഠാനങ്ങളുണ്ട്. എന്നാല്‍ ഈ വിഭാഗങ്ങളുടെ വീടുകളില്‍ നടക്കുന്ന മരണാനന്തര ചടങ്ങുകളിലോ മറ്റു ചടങ്ങുകളിലോ കടന്നുചെന്ന് ആചാരലംഘനം നടത്താന്‍ ധൈര്യമില്ലാത്ത രാഷ്‌ട്രീയ പാര്‍ട്ടിക്കാര്‍ ഈഴവ സമുദായ ഭവനങ്ങളില്‍ മാത്രം കടന്നുകയറുന്നതെന്താണെന്നാണ് ഇവിടെ ഉയരുന്ന ചോദ്യം. മറ്റെല്ലാ മതസ്ഥര്‍ക്കും സമുദായങ്ങള്‍ക്കും സ്വന്തം ആചാരക്രമം പാലിക്കാമെന്നും എന്നാല്‍ ഈഴവര്‍ തങ്ങളുടെ ഒരു കൈവഴിയായി മാത്രം ഒഴുകിയാല്‍ മതിയെന്ന മിഥ്യാ ധാരണ ആരെങ്കിലും വച്ചു പുലര്‍ത്തുന്നുവെങ്കില്‍ ആ കൈവഴികളൊക്കെ മഹാനദിയായി മാറി അതിലൂടെ ജലമേറെ ഒഴുകിക്കഴിഞ്ഞെന്ന യാഥാര്‍ത്ഥ്യം ആരും മറക്കരുത്. മണ്‍റോതുരുത്തിലെ നെന്മേനി തെക്ക് ശാഖയില്‍പെട്ട ഒരു കുടുംബത്തിലെ ഒരാള്‍ മരണപ്പെട്ടപ്പോള്‍ മരണാനന്തര സ്‌തോത്രം ചൊല്ലാന്‍ വീട്ടുകാര്‍ ഏര്‍പ്പാടാക്കിയ ആളെ രാഷ്‌ട്രീയപാര്‍ട്ടിയിലെ ഒരാള്‍ ഫോണില്‍ വിളിച്ച് വരേണ്ടതില്ലെന്ന് വിലക്കിയ സംഭവവും ഉണ്ടായി. ഇതും സമുദായാംഗങ്ങള്‍ക്കിടയില്‍ ഏറെ പ്രതിഷേധത്തിനിടയാക്കി.

ആചാരങ്ങളില്‍ പാര്‍ട്ടി ഇടപെടല്‍ എന്തുകൊണ്ട്?
ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനുണ്ടായ കനത്ത തോല്‍വിക്ക് പി
ന്നാലെയാണ് ഈഴവ സമുദായത്തിന്റെ ആചാരങ്ങളിലേക്ക് കടന്നുകയറാനും മരണാനന്തര കര്‍മങ്ങളില്‍ പോലും അമിതാധികാരം കാട്ടാനും പാര്‍ട്ടി ശ്രമം തുടങ്ങിയതെന്നാണ് വിലയിരുത്തുന്നത്. കാലങ്ങളായി പാര്‍ട്ടിക്ക് ലഭിച്ചുകൊണ്ടിരുന്ന ഈഴവ വോട്ടുകളില്‍ നല്ലൊരു ഭാഗവും തെരഞ്ഞെടുപ്പില്‍ ബിജെപിയിലേക്ക് പോയി എന്നാണ് സിപിഎം കണക്ക് കൂട്ടല്‍. എസ്എന്‍ഡിപി യോഗത്തിനും ഇതില്‍ പങ്കുണ്ടെന്നാരോപിച്ച് യോഗത്തിന്റെ പങ്ക് തുറന്നുകാട്ടാനും ചെറുക്കാനും നടപടി വേണമെന്ന് കാട്ടി സിപിഎം സംസ്ഥാന കമ്മിറ്റി കീഴ്ഘടകങ്ങള്‍ക്ക് രേഖാമൂലം നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് എസ്എന്‍ഡിപി യോഗം ശാഖകളിലും സമുദായാംഗങ്ങളുടെ വീടുകളിലെ ചടങ്ങുകളിലും വരെ സിപിഎം ഇടപെടാന്‍ തീരുമാനിച്ചത്. സമുദായത്തിന്റെ ആചാരാനുഷ്ഠാനങ്ങളില്‍ പോലും കൈകടത്തുന്നതിന്റെ ദൃഷ്ടാന്തമാണ് മണ്‍റോതുരുത്തില്‍ അരങ്ങേറുന്നത്.

വികസനം ഇല്ല, ശ്മശാനം പോലും…
ചുറ്റുമുള്ള പ്രദേശങ്ങള്‍ പലതും അടിസ്ഥാന സൗകര്യങ്ങളില്‍ വികാസം പ്രാപിച്ചപ്പോള്‍ മണ്‍റോതുരുത്ത് മാത്രമാണ് വികസന മുരടിപ്പ് അനുഭവിക്കുന്നത്. ജനസംഖ്യ കഷ്ടിച്ച് 12,000 ല്‍ താഴെയുണ്ടായിരുന്നത് വീണ്ടും കുറയുന്നതായാണ് കണ്ടുവരുന്നത്. ജീവിക്കാനുള്ള ബുദ്ധിമുട്ട് കാരണം ദ്വീപ് വിട്ട് പുറത്തേക്ക് പോകുന്നവരുടെ എണ്ണം കൂടുന്നു. മണ്‍റോതുരുത്ത് പഞ്ചായത്തിലെ കിടപ്രം തെക്ക്, വടക്ക്, പട്ടംതുരുത്ത് പടിഞ്ഞാറ്, കിഴക്ക്, പെരുങ്ങാലം, നെന്മേനി തെക്ക്, കണ്ട്രാംകാണി എന്നീ വാര്‍ഡുകളില്‍ താമസിച്ചിരുന്നവര്‍ പ്രദേശം വിട്ടുപോയിട്ട് കാലങ്ങളായി. ഭൂമി താഴുന്ന പ്രതിഭാസം മൂലം ഈ പ്രദേശങ്ങളില്‍ വെള്ളം കയറി വാസയോഗ്യമല്ലാതായതോടെയാണ് താമസക്കാര്‍ വീടും സ്ഥലവും ഉപേക്ഷിച്ച് പോയത്. ഈ പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. കൂടാതെ വേലിയേറ്റ സമയത്ത് മറ്റു കരപ്രദേശങ്ങളിലും കായല്‍ വെള്ളം കയറും. മരിച്ചവരുടെ ഭൗതികദേഹം സംസ്‌കരിക്കാന്‍ പോലും ബുദ്ധിമുട്ടുന്ന സ്ഥിതിയാണ്. ഇവിടെ ഒരു ശ്മശാനം നിര്‍മിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇടതും വലതും മാറി മാറി ഭരിച്ച പഞ്ചായത്ത് ഭരണസമിതികളൊന്നും ഈ ആവശ്യം ചെവിക്കൊള്ളാന്‍ തയ്യാറാകുന്നില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് പൊതുശ്മശാനത്തിനായി സ്ഥലം എടുത്തെങ്കിലും ഭൂമിതാഴല്‍ പ്രതിഭാസത്തില്‍ പെട്ട് ആ സ്ഥലം വെള്ളത്തിനടിയിലായി.
അതിനാല്‍ ഭൗതികദേഹം സംസ്‌കരിക്കാന്‍ പ്രദേശവാസികള്‍ ബുദ്ധിമുട്ടുകയാണ്. എസ്എന്‍ഡിപി യോഗം കുണ്ടറ യൂണിയന്‍ സ്വന്തം ഫണ്ടില്‍ നിന്ന് പണം കണ്ടെത്തി ശ്മശാനം സജ്ജമാക്കാമെന്ന് രേഖാമൂലം പഞ്ചായത്ത് അധികൃതരെ അറിയിച്ചെങ്കിലും അതിനും അനുമതി നല്‍കാത്ത നിലപാടാണ് പഞ്ചായത്തിന്റേത്.

 

Tags: munrothuruthhinduEzhavasndpyogam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഇതുവരെ ‘മിതവാദിയായ ഹിന്ദു’ ആയിരുന്നു, ഇപ്പോൾ ഒരു ‘ഉണർന്ന ഹിന്ദു’വായി മാറിആർ.എസ്.എസ്. ആശയങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ഉണർന്ന ഹിന്ദുവായി മാറണം!

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

ഹിന്ദു ഐക്യവേദി പ്രവർത്തകർ ഊരൂമൂപ്പനുമായി കൂടിക്കാഴ്ച നടത്തുന്നു
Kerala

ഭീഷണി, ബലപ്രയോഗം, കൈയേറ്റ ശ്രമം; മതംമാറ്റ ലോബികള്‍ കാടുകയറുന്നു, അനുവദിക്കില്ലെന്ന് ഹിന്ദു സംഘടന നേതാക്കള്‍

Kerala

ക്രിസ്ത്യാനിയായി ജനിച്ചെങ്കിലും ഹിന്ദുവായി ജീവിക്കുന്ന ആലിസ്; ഇന്ന് ആധ്യാത്മിക പ്രഭാഷണങ്ങളും ലളിതാസഹസ്രനാമഅവതരണവുമായി ആലിസ്

Kerala

സത്യപ്രതിജ്ഞ ചെയ്യാന്‍ സുഗതന്‌ ജയിലില്‍ സൗകര്യം ഒരുക്കണം, സര്‍ക്കാര്‍ നിലപാട് തേടി ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

വിജയിന്‍റെ ധനകാര്യമന്ത്രി ബജറ്റിനൊപ്പം കൊന്തയും പിടിച്ചിരിക്കുന്നു (ഇടത്ത്)വിജയ് തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് പള്ളിയില്‍ മുട്ടിലിഴയുന്നു (വലത്ത്)

ബജറ്റ് പേപ്പറുകള്‍ പിടിച്ച കയ്യില്‍ കൊന്തയും….വിജയിന്റെ ധനമന്ത്രി തമിഴ്നാട് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയത് ഇങ്ങിനെ…

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ഷോണ്‍ ജോര്‍ജ്

പ്ലസ് ടു വേണ്ട, ഐടിഐക്കാര്‍ക്കും ബിരുദ പ്രവേശനം, ഡിപ്ലോമക്കാര്‍ക്ക് രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി

ഡ്രോണുകളെ നശിപ്പിക്കാന്‍ ഇന്ത്യയുടെ ഹെലിക്പോറ്ററില്‍ നിന്നും ചീറിപ്പായുന്ന ഗൈഡഡ് റോക്കറ്റുകള്‍

അമേരിക്കയെയും റഷ്യയെയും വരെ അടിതെറ്റിക്കുന്ന ഡ്രോണ്‍ യുദ്ധം…ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന വിമാനങ്ങള്‍

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്: അന്വേഷണത്തിന് നിര്‍ദ്ദേശം

പറക്കലിനിടെ വിമാനത്തില്‍ നടന്നത് അട്ടിമറി ശ്രമമോ? പാലക്കാടുകാരന്‍ ജംഷീറിനെ വിശദമായി ചോദ്യം ചെയ്യുന്നു

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.