Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഐഎസ്ആര്‍ഒയുടെ സെഞ്ച്വറി നേട്ടം

ഭാരതത്തിന്റെ ബഹിരാകാശ ദൗത്യം ഇതിലൂടെ പുതിയൊരു ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തില്‍ വന്നശേഷം രാഷ്‌ട്രത്തിന്റെ ബഹിരാകാശ ദൗത്യത്തിന് സമ്പൂര്‍ണ്ണ പിന്തുണയാണ് സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്നത്. മറ്റു പല രാജ്യങ്ങളുടെയും കണ്ണഞ്ചിപ്പിക്കുന്ന മംഗള്‍യാന്‍, ചന്ദ്രയാന്‍ മുതലായ നേട്ടങ്ങള്‍ ഭാരതം കൈവരിച്ചു. ഭാരതത്തിന്റെ ബഹിരാകാശ സഞ്ചാരികളെ ചന്ദ്രനി ല്‍ ഇറക്കുക എന്ന ദൗത്യമാണ് ഇപ്പോള്‍ ഐഎസ്ആര്‍ഒയുടെ മുന്നിലുള്ളത്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2025, 10:43 am IST
in Editorial, Vicharam

ഭാരതത്തിന്റെ ബഹിരാകാശ സ്വപ്‌നങ്ങള്‍ക്ക് അതിനൂതനമായ സാങ്കേതികവിദ്യയുടെ സ്വര്‍ണ്ണച്ചിറകുകള്‍ നല്‍കുന്ന ഐഎസ്ആര്‍ഒ പുതിയൊരു ചരിത്രം കുറിച്ചിരിക്കുകയാണ്. നൂറാമത്തെ റോക്കറ്റ് വിക്ഷേപിച്ചുകൊണ്ട് ഈ മഹാസ്ഥാപനം രാഷ്‌ട്രത്തിന്റെ അന്തസ്സ് വാനോളം ഉയര്‍ത്തി. ഗതിനിര്‍ണയ സംവിധാനങ്ങള്‍ക്കുള്ള എന്‍വിഎസ് -2 ഉപഗ്രഹം വിക്ഷേപിക്കുന്നതിന് ആവശ്യമായ ജിഎസ്എല്‍വി-എഫ്. 15 റോക്കറ്റ് ചൊവ്വാഴ്ച രാവിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ വിക്ഷേപണത്തറയില്‍ നിന്ന് കുതിച്ചുയര്‍ന്നതോടെ അഭിമാനകരമായ നേട്ടമാണ് ഐഎസ്ആര്‍ഒ കൈവരിച്ചിരിക്കുന്നത്. 27 മണിക്കൂര്‍ കൗണ്ട് ഡൗണിനു ശേഷമാണ് റോക്കറ്റ് കുതിച്ചുയര്‍ന്നത്. ഗതി നിര്‍ണയ ആവശ്യങ്ങള്‍ക്കായി ഭാരതം വികസിപ്പിക്കുന്ന സംവിധാനത്തിനു വേണ്ടിയുള്ള ഉപഗ്രഹമാണിത്. ഈ ദൗത്യത്തിന്റെ ആദ്യ ഉപഗ്രഹമായ എസ് വി എസ്-01 രണ്ടുവര്‍ഷം മുന്‍പ് വിക്ഷേപിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തേത്. നിരവധി ചരിത്ര നേട്ടങ്ങളിലൂടെ ഐഎസ്ആര്‍ഒയെ പുതിയ ഉയരത്തില്‍ എത്തിച്ച എസ്. സോമനാഥിന്റെ പിന്‍ഗാമിയായി ഡോ. വി. നാരായണന്‍ ചെയര്‍മാന്‍ പദവി ഏറ്റെടുത്ത് ദിവസങ്ങള്‍ക്കുശേഷമാണ് സ്ഥാപനം ഈ ഐതിഹാസിക നേട്ടം കൈവരിച്ചിരിക്കുന്നത്.

46 വര്‍ഷമെടുത്താണ് ഐഎസ്ആര്‍ഒ അഭിമാനകരമായ നേട്ടങ്ങള്‍ ഒന്നിന് പുറകെ ഒന്നായി സ്വന്തമാക്കിയത്. അടുത്ത നൂറ്റാണ്ടില്‍ നേട്ടങ്ങള്‍ കൊയ്യാന്‍ ഇങ്ങനെയൊരു കാലദൈര്‍ഘ്യം വേണ്ടിവരില്ല. 1979 ആഗസ്റ്റിലാണ് ശ്രീഹരിക്കോട്ടയില്‍ നിന്ന് ഐഎസ്ആര്‍ഒ ആദ്യ റോക്കറ്റ് വിക്ഷേപിച്ചത്. തനത് സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിക്കുകയും, എസ് വി എസ് -2 ഉപഗ്രഹത്തെ ഭ്രമണ പഥത്തില്‍ എത്തിക്കുകയും ചെയ്യുന്ന റോക്കറ്റ് വിക്ഷേപണത്തിന്റെ വിജയം വരെ എടുക്കുമ്പോള്‍ ലോകത്തെ ബഹുഭൂരിപക്ഷം രാജ്യങ്ങള്‍ക്കും കഴിയാത്ത നേട്ടമാണ് ഐഎസ്ആര്‍ഒ കൈവരിച്ചിട്ടുള്ളതെന്ന് ബോധ്യമാകും. നിരവധി തലമുറകളില്‍പ്പെട്ട ശാസ്ത്രജ്ഞരുടെ പ്രയത്‌നഫലമാണ് ഐഎസ്ആര്‍ഒയുടെ ഇതുവരെയുള്ള വിജയം. നൂറാമത്തെ റോക്കറ്റ് വിക്ഷേപണം ഐഎസ്ആര്‍ഒ പ്രതീക്ഷിച്ചതുപോലെ തന്നെയാണ് നടന്നത്. ഭാരതത്തിന്റെ ബഹിരാകാശ ദൗത്യം ഇതിലൂടെ പുതിയൊരു ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തില്‍ വന്നശേഷം രാഷ്‌ട്രത്തിന്റെ ബഹിരാകാശ ദൗത്യത്തിന് സമ്പൂര്‍ണ്ണ പിന്തുണയാണ് സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്നത്. മറ്റു പല രാജ്യങ്ങളുടെയും കണ്ണഞ്ചിപ്പിക്കുന്ന മംഗള്‍യാന്‍, ചന്ദ്രയാന്‍ മുതലായ നേട്ടങ്ങള്‍ ഭാരതം കൈവരിച്ചു. ഭാരതത്തിന്റെ ബഹിരാകാശ സഞ്ചാരികളെ ചന്ദ്രനില്‍ ഇറക്കുക എന്ന ദൗത്യമാണ് ഇപ്പോള്‍ ഐഎസ്ആര്‍ഒയുടെ മുന്നിലുള്ളത്. ഇതിനായി എസ്ജിഎല്‍വി റോക്കറ്റുകള്‍ വികസിപ്പിക്കേണ്ടതുണ്ട്. നിലവിലെ എന്‍വിഎസ് റോക്കറ്റിനേക്കാള്‍ രണ്ടിരട്ടി ഉയരമാണ് ഇതിനു ഉണ്ടാവുക. ചുമതലയേറ്റ ശേഷമുള്ള വിജയത്തു ടക്കത്തില്‍ ഡോ. നാരായണന് അഭിമാനിക്കാം. നൂറാമത്തെ ഈ റോക്കറ്റ് വിക്ഷേപണത്തിന്റെ മിഷന്‍ ഡയറക്ടര്‍ മലയാളിയായ തോമസ് കുര്യന്‍ ആയിരുന്നു എന്നത് ഓരോ മലയാളിക്കും അഭിമാനം സമ്മാനിക്കുന്നു. വിക്ഷേപണം വിജയകരമായി പൂര്‍ത്തിയായെന്ന് അറിയിച്ച ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ശ്രീഹരിക്കോട്ടയിലെ മൂന്നാം വിക്ഷേപണത്തറയ്‌ക്ക് അനുമതി ലഭിച്ചു കഴിഞ്ഞെന്നും, ചന്ദ്രയാന്‍ ശ്രേണിയില്‍ അടക്കം കൂടുതല്‍ ദൗത്യങ്ങള്‍ നിര്‍വഹിക്കാനുണ്ടെന്നും പറയുന്നു. . അമേരിക്കന്‍ ബഹിരാകാശ സ്ഥാപനമായ നാസയുടെയും ഐഎസ്ആര്‍ഒയുടേയും സംയുക്ത സംരംഭമായ നിസാര്‍ ഉപഗ്രഹ വിക്ഷേപണം വൈകാതെ നടക്കും. നൂറാം റോക്കറ്റ് വിക്ഷേപണത്തിന്റെ വിജയത്തോടെ ഐഎസ്ആര്‍ഒ ഒരിക്കല്‍ക്കൂ ടി രാജ്യത്തിന് അഭിമാനം സമ്മാനിച്ചിരിക്കുകയാണെന്നും, വിക്രം സാരാഭായിയും സതീഷ് ധവാനും മറ്റും ചേര്‍ന്ന് തുടക്കമിട്ട മഹത്തായ കുതിപ്പിന്റെ കഥയാണ് ശ്രീഹരിക്കോട്ടയിലെ നൂറാം വിക്ഷേപണമെന്നുമുള്ള കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ജിതേന്ദ്ര സിങ്ങിന്റെ വാക്കുകള്‍ ശ്രദ്ധേയമാണ്. വന്‍ ശക്തികളെപ്പോലും അതിശയിപ്പിക്കുന്ന നേട്ടം ബഹിരാകാശ രംഗത്ത് കൈവരിച്ച ഭാരതം ലോകത്തിന്റെ മുന്‍നിരയിലേക്ക് വരികയാണ്. ബഹിരാകാശ രംഗത്ത് ഇനിയുള്ള കാലം ഭാരതം അത്യപൂര്‍വ്വമായ വിജയങ്ങള്‍ നേടിയെടുക്കുമെന്ന് ഉറപ്പ്.

 

Tags: ISROPICKcentury achievementNVS 2GSLV F
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

സൗരഭ്  സിങ്ങിന്റെ സൈനിക വിജയങ്ങള്‍

News

ഗഗൻ യാൻ: ഭാരതത്തിന്റെ പാരച്യൂട്ട് പരീക്ഷണം വൻ വിജയമായി

India

പിഎസ്എൽവി പരാജയം; ഇടപെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ്, ഐഎസ്ആര്‍ഒയ്‌ക്ക് പുറത്ത് നിന്നൊരു സമിതി ഇതേക്കുറിച്ച് പഠിക്കും

India

എസ്എല്‍സിയില്‍ പ്രത്യേക റെയില്‍ ട്രാക്ക് നിര്‍മിക്കാന്‍ ഒരുങ്ങി ഐഎസ്ആര്‍ഒ

കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങ് (ഇടത്ത്) പിഎസ് എല്‍വിയ്ക്ക് വേണ്ടിയുള്ള ഒരുക്കം (വലത്ത്)
India

ഇന്ത്യ തളരില്ല, രണ്ട് പിഎസ് എല്‍വികള്‍ പരാജയപ്പെട്ടാലും അടുത്ത പിഎസ്എല്‍വി വിക്ഷേപണം ജൂണില്‍; പരാജയം അന്വേഷിക്കാന്‍ ബാഹ്യഏജന്‍സിയും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.