Kerala

തൃശൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

അച്ഛന്‍ അമ്മയെ വെട്ടുന്നതുകണ്ട് കുട്ടികള്‍ തൊട്ടടുത്തുളള റേഷന്‍ കടയിലേക്ക് ഓടിയെത്തി വിവരമറിയിക്കുകയായിരുന്നു

Published by

തൃശൂര്‍: കുടുംബ വഴക്ക് മൂലം ഭര്‍ത്താവ് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. തൃശൂര്‍ മാള അഷ്ടമിച്ചിറയില്‍ ബുധനാഴ്ച രാത്രി എട്ടുമണിയോടെ ആണ് സംഭവം.

പഴമ്പിള്ളി വീട്ടില്‍ വാസന്‍ ആണ് ഭാര്യ ശ്രീഷ്മയെ വെട്ടി പരിക്കേല്‍പ്പിച്ചത്. കൈയ്‌ക്കും കാലിനും ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ശീഷ്മയെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അച്ഛന്‍ അമ്മയെ വെട്ടുന്നതുകണ്ട് കുട്ടികള്‍ തൊട്ടടുത്തുളള റേഷന്‍ കടയിലേക്ക് ഓടിയെത്തി വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചു.

മാള പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ പ്രതിയെ ചോദ്യം ചെയ്തുവരുകയാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by