Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

16 സിനിമകള്‍ ഫ്ലോപ്; ഒടുവില്‍ ദേശസ്നേഹത്തിന്റെ കഥ ഹിറ്റ്; ഇന്ത്യ-പാക് വ്യോമ യുദ്ധത്തില്‍ ഫൈറ്റര്‍ പൈലറ്റായി തിളങ്ങി അക്ഷയ് കുമാര്‍

ഇതിന് മുന്‍പ് ബെല്‍ബോട്ടം, സെല്‍ഫീ, സര്‍ഫീറ, ഖേല്‍ ഖേല്‍ മെം, ഛോട്ടെ മിയാന്‍ ബഡേ മിയാന്‍ തുടങ്ങി അക്ഷയ് കുമാറിന്റെ 16ഓളം സിനിമകള്‍ പരാജയപ്പെട്ടിരുന്നു. എല്ലാ വിഭാഗവും അക്ഷയ് കുമാര്‍ പയറ്റിനോക്കി. കോമഡി, ആക്ഷന്‍, പ്രേമം, കുറ്റാന്വേഷണം അങ്ങിനെ എല്ലാം. പക്ഷെ തൊടുന്നതെല്ലാം ഫ്ലോപ്പായതോടെ ഈ സൂപ്പര്‍ സ്റ്റാറിന്റെ കഥ കഴിഞ്ഞു എന്നുവരെ വിധി എഴുതിയതാണ് ബോളിവുഡ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2025, 08:23 pm IST
in Entertainment

മുംബൈ: ബോളിവുഡില്‍ എന്നല്ല, ഇന്ത്യന്‍ സിനിമാ രംഗത്ത് അവിശ്വസനീയമായ തിരിച്ചുവരവിന്റെ കഥയാണ് അക്ഷയ് കുമാറിന്‍റേത്. തുടര്‍ച്ചയായി 16 സിനിമകള്‍ പരാജയപ്പെട്ട ശേഷം ഒടുവില്‍ ഒരു സൂപ്പര്‍ ഹിറ്റ്. 1965-ലെ ഇന്ത്യ-പാകിസ്ഥാൻ വ്യോമയുദ്ധത്തിന്റെ പാശ്ചത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ദേശ സ്നേഹത്തിന്റെ പേരിലുള്ള ത്യാഗത്തിന്റെ കഥ പറയുന്ന സ്കൈ ഫോഴ്സ് എന്ന സിനിമയില്‍ ഒരു ഫൈറ്റര്‍ പൈലറ്റായാണ് അക്ഷയ് കുമാര്‍ പ്രത്യക്ഷപ്പെടുന്നത്. റിലീസായി അഞ്ച് ദിവസത്തില്‍ സ്‍കൈ ഫോഴ്‍സ് ആഗോളതലത്തില്‍ 89.5 കോടി രൂപ നേടി എന്നാണ് റിപ്പോര്‍ട്ട്.

ഇതിന് മുന്‍പ് ബെല്‍ബോട്ടം, സെല്‍ഫീ, സര്‍ഫീറ, ഖേല്‍ ഖേല്‍ മെം, ഛോട്ടെ മിയാന്‍ ബഡേ മിയാന്‍ തുടങ്ങി അക്ഷയ് കുമാറിന്റെ 16ഓളം സിനിമകള്‍ പരാജയപ്പെട്ടിരുന്നു. എല്ലാ വിഭാഗവും അക്ഷയ് കുമാര്‍ പയറ്റിനോക്കി. കോമഡി, ആക്ഷന്‍, പ്രേമം, കുറ്റാന്വേഷണം അങ്ങിനെ എല്ലാം. പക്ഷെ തൊടുന്നതെല്ലാം ഫ്ലോപ്പായതോടെ ഈ സൂപ്പര്‍ സ്റ്റാറിന്റെ കഥ കഴിഞ്ഞു എന്നുവരെ വിധി എഴുതിയതാണ് ബോളിവുഡ്. കൊറോണ വൈറസിന് ശേഷം അക്ഷയ് കുമാറിന്റെ സൂര്യവംശി എന്ന ഒരു സിനിമ മാത്രമേ വിജയം നേടിയുള്ളൂ. 2022ല്‍ പുറത്തിറങ്ങിയ സമ്രാട്ട് പൃഥ്വിരാജ്, രക്ഷാബന്ധന്‍, രാമസേതു എന്നിവ പരാജയമായിരുന്നു. 2023ല്‍ പുറത്തിറങ്ങിയ സെല്‍ഫി, മിഷന്‍ റാണിഗഞ്ച് എന്നിവയും പരാജയമായി. 2024ലെ സര്‍ഫീറ, ഖേല്‍ ഖേല്‍ മേം, എന്നിവയും പരാജയമായിരുന്നു. പക്ഷെ ഇപ്പോഴിതാ അവിശ്വസനീയമായ തിരിച്ചുവരാണ് സ്കൈ ഫോഴ്സിലൂടെ നേടിയത്.

നല്ല പോസിറ്റീവ് റിവ്യൂകളാണ് സ്കൈ ഫോഴ്സ് സമൂഹമാധ്യമങ്ങളില്‍ നേടുന്നത്. തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രം എന്നാണ് എല്ലാവരും കുറിക്കുന്നത്. സന്ദീപ് കെവ്‌ലാനിയും അഭിഷേക് കപൂറുമാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. അക്ഷയ് കുമാറിന്റെയും വീര്‍ പഹാര്യയുടെയും മികച്ച പ്രകടനമാണ് വിജയത്തിന് പിന്നില്‍. സാറാ അലി ഖാനും ഒരു പ്രധാന റോളുണ്ട്.

ദിനേശ് വിജൻ, അമർ കൗശിക്, ജ്യോതി ദേശ്‍പാണ്ഡെ എന്നിവർ ചേർന്നാണ് സ്‍കൈ ഫോഴ്‍സ് നിര്‍മിച്ചിരിക്കുന്നത്. ശരദ് ഖേല്‍ഖര്‍, മനിഷ് ചൗധരി, മോഹിത് ചൗഹാൻ, വരുണ്‍ ബഡോല, സോങം, അഭിനവ്, റിതി, അനുപമം ജോര്‍ദര്‍, ജയ്വന്ത് വാഡ്‍കര്‍, വിശാല്‍ ജിൻവാല്‍, അഭിഷേക് മഹേന്ദ്ര, ബ്രയാൻ ലോറൻസ്, ഫയാസ് ഖാൻ തുടങ്ങിയവരും ഉണ്ട്. തനിഷ്‍ക ഭാഗ്‍ചിയാണ് സംഗീത സംവിധാനം.

Tags: Latest infoAkshaykumarSKYFORCEIndiaPakWarFighterVeerPahariyaSaraAliKhan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ധുരന്ധര്‍ സിനിമയ്ക്ക് പശ്ചാത്തലസംവിധാനം ഒരുക്കാന്‍ മലയാളി പയ്യന്‍ സ്റ്റീവ് തോമസ് കോട്ടൂരും
Kerala

ധുരന്ധര്‍ സിനിമയില്‍ പശ്ചാത്തലസംഗീതം ചെയ്യാന്‍ മലയാളി പയ്യനും, മലയാളം മ്യൂസിക് ബാന്‍റ് മസാല കോഫിയിലെ കീബോര്‍ഡിസ്റ്റിന് ഇത് സ്വപ്നം പോലെ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)
World

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

സംവിധായകന്‍ വിനയന്‍ (വലത്ത്) ചുടലയക്ഷി (ഇടത്ത്)
Kerala

സംവിധായകന്‍ വിനയന് കളമെഴുത്തും പാട്ടും സര്‍പ്പപൂജയും നൊസ്റ്റാള്‍ജിയ…കുടുംബക്ഷേത്രത്തിലേക്ക് പുനപ്രതിഷ്ഠാദിനത്തിന് പോകാനൊരുങ്ങി വിനയന്‍

Kerala

വിദേശപഠനം ലക്ഷ്യമാണോ? ഐഇഎൽടിഎസ് ഇംഗ്ലീഷ് പരീക്ഷാപരിശീലനത്തിന് നോർക്കയുടെ ഓഫ്‌ലൈൻ ബാച്ചുകളിലേക്ക് അപേക്ഷിക്കാം

Kerala

പിണറായി സര്‍ക്കാരിന്‍റേത് മതപ്രീണനമോ? കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് യുണൈറ്റഡ് പെന്തക്കോസ്ത് കൗൺസിൽ പിന്തുണ

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.