Friday, June 20, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സുരേഷ് ഗോപി കേന്ദ്രമന്ത്രി, മമ്മൂട്ടിയോ? സിപിഎമ്മിനോട് മമ്മൂട്ടിക്ക് അതൃപ്തി, വെളിപ്പെടുത്തി ചെറിയാൻ ഫിലിപ്പ്

Janmabhumi Online by Janmabhumi Online
Jan 29, 2025, 07:38 pm IST
in Entertainment
FacebookTwitterWhatsAppTelegramLinkedinEmail

രാജ്യം കണ്ട മികച്ച നടന്മാരിൽ ഒരാളെന്ന് നിസ്സംശയം പറയാവുന്ന മമ്മൂട്ടിയെ പത്മ പുരസ്ക്കാരത്തിൽ ഇത്തവണയും കേന്ദ്ര സർക്കാർ തഴഞ്ഞതിനെതിരെ വിമർശനം ശക്തമാവുകയാണ്. മമ്മൂട്ടി ഇടതുപക്ഷത്തിനൊപ്പമായതിനാലും മുസ്ലീം പേരുകാരൻ ആയതിനാലുമാണ് അദ്ദേഹത്തിന് ഏറെ മുൻപേ തന്നെ ലഭിക്കേണ്ടിയിരുന്ന പുരസ്ക്കാരങ്ങൾ നിഷേധിക്കപ്പെടുന്നത് എന്നാണ് ആരാധകർ സോഷ്യൽ മീഡിയയിൽ ആരോപിക്കുന്നത്.

അതേസമയം സിപിഎം നേതൃത്വം നൽകുന്ന കേരളത്തിലെ ഇടത് സർക്കാർ പത്മഭൂഷൺ, പത്മവിഭൂഷൺ പുരസ്ക്കാരത്തിനായി ഇത്തവണ മമ്മൂട്ടിയുടെ പേര് നിർദേശിച്ചിരുന്നോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ബിജെപിക്കൊപ്പം പോയ സുരേഷ് ഗോപി കേന്ദ്ര മന്ത്രി വരെ ആയപ്പോൾ വർഷങ്ങളായി ഇടതുപക്ഷത്തിനൊപ്പം നിൽക്കുന്ന മമ്മൂട്ടിക്ക് രാജ്യസഭാംഗത്വം അടക്കം ഇതുവരെ ഒരു നേട്ടവും ഉണ്ടായിട്ടില്ലെന്ന് പറയുകയാണ് ചെറിയാൻ ഫിലിപ്പ്. അക്കാര്യത്തിൽ മമ്മൂട്ടിക്ക് അതൃപ്തി ഉണ്ടെന്നും ചെറിയാൻ ഫിലിപ്പ് വെളിപ്പെടുത്തുന്നു.

ചെറിയാൻ ഫിലിപ്പിന്റെ വാക്കുകൾ ഇങ്ങനെ: ” മമ്മൂട്ടി ഇപ്പോഴും സിപിഎമ്മില്‍ അംഗമല്ല, സഹയാത്രികനാണ്. മമ്മൂട്ടി കൈരളി ചാനലിന്റെ ചെയര്‍മാനായിട്ട് 25 വര്‍ഷം കഴിഞ്ഞു. ചാനലിന്റെ ചെയര്‍മാന്‍ എന്ന നിലയില്‍ അദ്ദേഹത്തെ ഒരു ഇടതുപക്ഷ സഹയാത്രികനായിട്ടാണ് കരുതപ്പെട്ടിരുന്നത്. അതിന് ശേഷം വന്ന സുരേഷ് ഗോപി രാജ്യസഭാംഗമായി, പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ച് കേന്ദ്ര മന്ത്രിയായി.

ഇടതുപക്ഷ സഹയാത്രികനായി മമ്മൂട്ടി വന്നപ്പോള്‍ സ്വാഭാവികമായും അദ്ദേഹത്തിന് ഒരു രാജ്യസഭാ പദവി കിട്ടുമെന്ന് കരുതി. ഈ 25 വര്‍ഷത്തിനിടയിലും അദ്ദേഹത്തിന് രാജ്യസഭാ പദവി കിട്ടിയില്ല. അദ്ദേഹത്തിന് പത്മശ്രീ പുരസ്‌ക്കാരം കിട്ടിയത് കോണ്‍ഗ്രസ് ഭരിക്കുന്ന കാലഘട്ടത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ സംഭാവനയാണ്.

സിപിഎമ്മിന്റെ ഭരണം വന്ന സമയങ്ങളില്‍ സ്റ്റേറ്റ് അവാര്‍ഡുകള്‍ നോക്കിയാല്‍ പോലും മമ്മൂട്ടിക്ക് കിട്ടിയിട്ടില്ല. സിപിഎം സഹയാത്രികനായി നിന്നത് കൊണ്ട് മമ്മൂട്ടിക്ക് വ്യക്തിപരമായി ഒരു ലാഭവും കിട്ടിയിട്ടില്ല. അതില്‍ മമ്മൂട്ടിക്ക് വ്യസനമുണ്ട്. ഞാന്‍ കൈരളിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ആളാണ്. കൈരളിയുടെ 25ാം വാര്‍ഷികവുമായി ബന്ധപ്പെട്ട ഒരു യോഗത്തില്‍ മമ്മൂട്ടി അധ്യക്ഷത വഹിക്കും എന്നാണ് താന്‍ കരുതിയത്. എന്നാല്‍ ടിവി നോക്കിയപ്പോള്‍ മമ്മൂട്ടിയല്ല അധ്യക്ഷന്‍. പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്.

മമ്മൂട്ടി സാധാരണ എല്ലാ ജനറല്‍ ബോഡി യോഗത്തിലും പങ്കെടുക്കുന്ന ആളാണ്. ഇപ്പോള്‍ അദ്ദേഹം ജനറല്‍ ബോഡിയില്‍ പങ്കെടുക്കുന്നത് ഓണ്‍ലൈനിലാണ്. മമ്മൂട്ടി കൈരളിയുടെ ഓഫീസിലോ, അദ്ദേഹം ഉദ്ഘാടനം ചെയ്യേണ്ട യോഗത്തിലോ പോലും വരാറില്ല എന്ന് മനസ്സിലാക്കിയപ്പോള്‍ അദ്ദേഹത്തിന് ചില സ്വകാര്യ ദുഖങ്ങള്‍ ഉണ്ടെന്ന് വളരെ അടുത്ത സുഹൃത്തുക്കള്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് താന്‍ ആ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്”.

മമ്മൂട്ടിക്ക് സിപിഎം മാന്യമായ പരിഗണന നൽകിയില്ലെന്നും അദ്ദേഹം സിപിഎം ബന്ധം ഉപേക്ഷിക്കുമെന്നും 2024 സെപ്റ്റംബർ 30തിന് ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ആ കുറിപ്പ് ഇങ്ങനെയാണ്: കൈരളി ടി വി ചെയർമാൻ മമ്മൂട്ടി താമസിയാതെ സി.പി.എം ബന്ധം ഉപേക്ഷിക്കും. കാൽ നൂറ്റാണ്ടിലേറെയായി സി.പി.എം തങ്ങളുടെ ആവശ്യങ്ങൾക്കായി മമ്മൂട്ടിയെ ഉപയോഗിച്ചെങ്കിലും അദ്ദേഹത്തിന് ഒരിക്കലും മാന്യമായ പരിഗണന നൽകിയിട്ടില്ല. ദേശീയ തലത്തിൽ അദ്ദേഹത്തിന് ലഭിക്കേണ്ട അർഹമായ അംഗീകാരം പലപ്പോഴും ലഭിക്കാതെ പോയത് സി.പി.എം ബന്ധത്തിന്റെ പേരിലാണ്.

സാഹിത്യ, സിനിമ, കലാ രംഗങ്ങളിൽ സി.പി.എം സഹയാത്രികരായിരുന്ന പലരും പാർട്ടിയുമായി അകൽച്ചയിലാണ്. പാർട്ടി വേദികളിൽ പ്രത്യക്ഷപ്പെടാൻ മിക്കവർക്കും ഭയമാണ്. എം.എൽ.എ മാരായിരുന്ന മഞ്ഞളാംകുഴി അലി, അൽഫോൻസ് കണ്ണന്താനം എന്നിവർ സി.പി.എം ബന്ധം അവസാനിപ്പിച്ചത് പാർട്ടി നേതാക്കളുടെയും അണികളുടെയും പീഢനം സഹിക്കാൻ വയ്യാതെയാണ്. മുസ്ലീം ലീഗിൽ ചേർന്ന അലി പിന്നീട് സംസ്ഥാന മന്ത്രിയും ബി.ജെ.പിയിൽ ചേർന്ന അൽഫോൻസ് കേന്ദ്ര മന്ത്രിയുമായി.

 

Tags: Mammoottysuresh gopiCHERIYAN PHILIPLatest newscpim
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മോഹൻലാൽ ശ്രീലങ്കൻ പാർലമെന്റിൽ

Entertainment

ഗോവിന്ദയും സുനിതയും പിരിയുന്നു? കുടുംബപ്പേര് ഉപേക്ഷിച്ചതിന് പിന്നാലെ വെളിപ്പെടുത്തലുമായി താരപത്നി

Entertainment

‘ശ്രീരാമനെ അറിയില്ല’: ജയ് ശ്രീറാം വിളിക്കുന്നത് കൊലപാതകികളാണെങ്കിൽ എത്രയോ തീവ്രവാദികൾ അള്ളാഹു അക്ബർ പറയുന്നു.

Entertainment

19 വർഷത്തിന് ശേഷം വക്കീൽ വേഷത്തിൽ സുരേഷ് ​ഗോപി

Kerala

നെതന്യാഹു ലോക ഗുണ്ട , ഡോണാള്‍ഡ് ട്രംപ് നെതന്യാഹുവിന്റെ അമ്മാവൻ : നെതന്യാഹുവിനും, ട്രംപിനുമെതിരെ ആഞ്ഞടിച്ച് എം എ ബേബി

പുതിയ വാര്‍ത്തകള്‍

എസ്ഡിപിഐ സദാചാര ആക്രമണം; പ്രതികൾ നിരപരാധികളെന്ന് യുവതിയുടെ ഉമ്മ, ആത്മഹത്യയ്‌ക്ക് പിന്നിൽ ആൺ സുഹൃത്തെന്നും ആരോപണം

ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയ്‌ക്ക് വീണ്ടും പൊൻതൂവൽ ; ക്യുഎസ് റാങ്കിംഗിൽ 54 ഇന്ത്യൻ സ്ഥാപനങ്ങൾ ഇടം നേടി

ആര്‍എസ്എസിന് ഇന്‍ഡി സഖ്യത്തിന്റെ ഔദാര്യം വേണ്ട: വി. മുരളീധരന്‍

വിമാനാപകടം: സ്വര്‍ണവും പണവും ഭഗവത്ഗീതയും കണ്ടെത്തി

പാക് പിന്തുണ: അസമില്‍ ഇതുവരെ അറസ്റ്റിലായത് 94 പേര്‍

ഹസന്‍ ഖാന്‍ സുരക്ഷിതന്‍; ഡെനാലിയില്‍ നിന്ന് തിരിച്ചിറങ്ങുന്നു

ഓക്സ്ഫോര്‍ഡ് ഇന്ത്യ ഫോറം പ്രഭാഷണം: രാജീവ് ചന്ദ്രശേഖര്‍ ബ്രിട്ടന്‍ സന്ദര്‍ശിക്കും

ഈ കണ്ടെത്തൽ നേപ്പാളിനെ സമ്പന്നമാക്കും ! 50 വർഷത്തേക്ക് ഗ്യാസ് ക്ഷാമം ഉണ്ടാകില്ല 

ഇടത്-വലത് മുന്നണികള്‍ അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

കല്ലൂര്‍ക്കാട് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐയെ 
കാര്‍ കയറ്റി കൊല്ലാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി 
മുഹമ്മദ് ഷെരീഫിനെ തെളിവെടുപ്പിന് സംഭവസ്ഥലത്ത് എത്തിച്ചപ്പോള്‍

എസ്‌ഐയെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമം പ്രതി കസ്റ്റഡിയില്‍; തെളിവെടുപ്പ് തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies